ടിപ്പറിനെ ഇടിച്ചു പഞ്ചറാക്കിയ കാർ; വൈറലായ വീഡിയോ കാണാം
Friday, January 22, 2021 6:06 PM IST
കാർ-ടിപ്പർ കൂട്ടയിടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാർ ഇടിച്ചതിന്റെ ആഘാതത്തിൽ ടിപ്പറിന്റെ പിൻടയർ തെറിച്ചു പോയതാണ് വീഡിയോ വൈറലാകാൻ കാരണം. കേരളത്തിൽ നടന്ന അപകടത്തിന്റെ കൃത്യമായ സ്ഥലം വ്യക്തമല്ല.
എതിർദിശയിൽ എത്തിയ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ആഡംബരക്കാർ ടിപ്പറിന്റെ പിൻടയറിലാണ് ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ പിൻടയർ തെറിച്ചു പോയി. ഇതോടെ ടിപ്പർ നിരവധി തവണ മറിയുന്നതായി വീഡിയോയിൽ കാണാം.