ചൂ​ടാ​ണ് ഹേ; ​ഒ​രു ലോ​റി ഡ്രൈ​വർകണ്ട പ്രതിവിധി...
Wednesday, April 24, 2024 2:23 PM IST
ഉ​ഷ്ണം ഏ​റ്റ​വും വ​ര്‍​ധി​ച്ച സ​മ​യ​മാ​ണ​ല്ലൊ. 45 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ​യാ​ണ് ന​മ്മു​ടെ നാ​ട്ടി​ലെ ചൂ​ട്. ജ​ല​ശ്രോ​ത​സു​ക​ള്‍ പ​ല​തും വ​റ്റി​ക്ക​ഴി​ഞ്ഞു. പ​ല​വി​ധ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും മ​റ്റും ആ​ളു​ക​ള്‍ നേ​രി​ടു​ന്നു. സൂ​ര്യാ​ഘാ​ത​മാ​ണ് അ​തി​ലൊ​രു വ​ലി​യ പ്ര​ശ്‌​നം.

ചൂ​ടിന്‍റെ കാ​ഠി​ന്യം വ​ര​ച്ചു​കാ​ട്ടു​ന്ന ഒ​രു വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. മൈ​ക്രോ​ബ്ലോ​ഗിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ല്‍ എ​ത്തി​യ വീ​ഡി​യോ​യി​ല്‍ ഒ​രു ട്ര​ക്ക് ഡ്രൈ​വ​ര്‍ ആ​ണു​ള്ള​ത്.

ഇ​ദ്ദേ​ഹം വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നൊ​പ്പം മ​റു​ക​രം കൊ​ണ്ട് തൊ​ട്ട​ടു​ത്തു​ള്ള പാ​ത്ര​ത്തി​ല്‍ നി​ന്നും വെ​ള്ളം കോ​രി ദേ​ഹ​ത്ത് ഒ​ഴി​ക്കു​ന്നു. ഫ​ല​ത്തി​ല്‍ കു​ളി​ച്ചു​കൊ​ണ്ട് ഡ്രൈ​വ് ചെ​യ്യു​ന്നു. ചൂ​ട് സ​ഹി​ക്കാ​നാ​യാ​ണ് ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ റോ​ഡ് ചു​ട്ടു​പ​ഴു​ത്ത് കി​ട​ക്കു​ന്ന​താ​യും കാ​ണാം. ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ഐ​സ് വെ​ള്ളം ആ​ണെ​ങ്കി​ല്‍ പോ​ലും ഈ ​ചൂ​ട് കു​റ​യ്ക്കാ​നി​ട​യി​ല്ല' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.