"വ​ള​യി​ട്ട കൈ​ക​ളാ​ല്‍ ത​ല്ലോ​ട് ത​ല്ല്'; പ്ര​ക​ട​ന​ത്തി​ല്‍ സം​ശം പ്ര​ക​ടി​പ്പി​ച്ച് നെ​റ്റി​സ​ണ്‍
Friday, February 23, 2024 1:00 PM IST
വേ​ള്‍​ഡ് റെ​സ്‌​ലിം​ഗ് എ​ന്‍റര്‍​ടെ​യ്ന്‍​മെ​ന്‍റ് എ​ന്ന ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ ഇ​ടി ലോ​ക പ്ര​ശ​സ്ത​മാ​ണ​ല്ലൊ. ഗോ​ള്‍​ഡ്‌​ബെ​ര്‍​ഗും റോ​മ​ന്‍ റെ​യ്ന്‍​സു​മൊ​ക്കെ പാ​റി​ന​ട​ന്ന് ഇ​ടി​യു​ണ്ടാ​ക്കു​മ്പോ​ള്‍ കാ​ഴ്ച​ക്കാ​ർ ആ​വേ​ശ​ഭ​രി​ത​രാ​കും.

വി​നോ​ദ​ത്തി​നാ​യി മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യ്ക്ക​നു​സ​രി​ച്ചാ​ണ് ഈ ​ഇ​ടി മാ​മാ​ങ്കം അ​ര​ങ്ങേ​റു​ക. എ​ന്നി​രു​ന്നാ​ലും കാ​ണി​ക​ള്‍​ക്ക് യാ​തൊ​രു കു​റ​വും ഇ​ല്ല. ടി​വി ചാ​ന​ലു​ക​ള്‍ വ​ഴി ലോ​ക​മെ​മ്പാ​ടും ഉ​ള്ള ആ​ളു​ക​ള്‍ ഇ​പ്പോ​ഴും ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ കാ​ണു​ന്നു.

അ​ടു​ത്തി​ടെ ഒ​രു സ്ത്രീ​യും പു​രു​ഷ​നും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ "ഡ​ബ്ല്യു​ഡ​ബ്ല്യു​ഇ-​സ്‌​റ്റൈ​ല്‍ ഫൈ​റ്റ്' എ​ന്നാ​ണ് നെ​റ്റി​സ​ണ്‍ വി​ശേ​ഷി​പ്പി​ച്ച​ത്.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു വ​ള​ക്ക​ട​യി​ല്‍ വ​ച്ച് ഒ​രു സ്ത്രീ​യും പു​രു​ഷ​നും ത​മ്മി​ല്‍ അ​ടിപി​ടി കൂ​ടു​ക​യാ​ണ്. സ്ത്രീ ​വ​ള​രെ അ​ക്ര​മ​കാ​രി​യാ​യി പു​രു​ഷ​നെ ഭി​ത്തി​യി​ലി​ടി​ച്ച് നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്നു. പു​രു​ഷ​ന്‍ പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

ധാരാ​ളം ആ​ളു​ക​ള്‍ പ​തി​വു​പോ​ലെ മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ച് ഈ ​അ​ടി​യും ക​ണ്ട് വ​ഴി​വ​ക്കി​ല്‍ നി​ല്‍​പ്പു​ണ്ട്. എ​ന്താ​യാ​ലും ഈ ​പൊ​രി​ഞ്ഞ പോ​രാ​ട്ടം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

എ​ന്നാ​ല്‍ ഈ ഇ​ടി പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് നെ​റ്റി​സ​ണ്‍ പ​റ​യു​ന്നു. ഇ​ടി​ക്കാ​ര്‍ ദ​മ്പ​തി​ക​ളാ​ണെ​ന്നും ചി​ല​ര്‍ സൂ​ചി​പ്പി​ക്കു​ന്നു. യു​ട്യൂ​ബി​നാ​യി നി​ര്‍​മി​ച്ച വ്യാ​ജ വ​ഴ​ക്കെ​ന്നാ​ണ് ഒ​രാ​ള്‍ ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.