Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
അഴിമതിവിരുദ്ധതയുടെ ഇന്ത്യൻ പ്രഹസനങ്ങൾ
Saturday, March 9, 2024 12:00 AM IST
2014ൽ ബിജെപി അധികാരത്തിലെത്തിയശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അഴിമതിക്കെതിരേ നടത്തിയ റെയ്ഡിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കോ വിമർശകർക്കോ എതിരേ മാത്രമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ചാലും ഒരു ബിജെപിക്കാരനെതിരേയും ഇഡി വരില്ല. ഇഡിയെത്തിയാലും ബിജെപിയിൽ ചേർന്നാൽ അന്വേഷണമില്ല!
രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു പോകുന്പോൾ അഴിമതി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും, 180 രാജ്യങ്ങളുള്ള ആഗോള അഴിമതിപ്പട്ടികയിൽ നാം 93-ാം സ്ഥാനത്ത് അഴുകി ദ്രവിച്ചു നിൽക്കുന്പോൾ.
പക്ഷേ, അഴിമതിവിരുദ്ധ പോരാട്ടങ്ങളെ പ്രഹസനമാക്കുകയാണ് നമ്മുടെ ഭരണാധികാരികൾ. പ്രതിപക്ഷത്തിന്റെ അഴിമതി അന്വേഷിക്കാൻ മാത്രം കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കിവിടുകയും തങ്ങളുടെ പാർട്ടിയിലേക്കു കൂറുമാറിയാൽ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്നത് അതിന്റെ ഭാഗമാണ്.
ലോകായുക്ത കണ്ടെത്തുന്ന അഴിമതിക്കാരായ ഭരണാധികാരികൾക്കുതന്നെ അതിൽ അന്തിമവിധി പറയാൻ തക്കവിധം നിയമ ഭേദഗതി നടത്തുന്ന കേരളവും ജനങ്ങളെ വിഡ്ഢികളാക്കി. ഭരണാധികാരികൾ അഴിമതിവിരുദ്ധതയെ വക്രീകരിച്ചു നിർവീര്യമാക്കുകയോ അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ ആയുധമാക്കുകയോ ചെയ്തുകഴിഞ്ഞു. പരിക്ക് ജനാധിപത്യത്തിനാണ്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 2016ൽ വെളിപ്പെടുത്തിയ ഒരു സംഭവം ഇന്ത്യക്കാർ ആവർത്തിച്ചു കേൾക്കേണ്ടതാണ്. ഒബാമ ഭരണകൂടത്തിൽ ബൈഡൻ വൈസ് പ്രസിഡന്റായിരിക്കുന്പോഴാണ് സംഭവം. ബൈഡന്റെ മൂത്ത മകനും ഡെലവെയറിലെ അറ്റോർണി ജനറലുമായിരുന്ന ബെവ് ബൈഡൻ കാൻസർ ബാധിതനായതിനെത്തുടർന്ന് ഭാരിച്ച ചികിത്സച്ചെലവ് താങ്ങാനായില്ല.
ഒടുവിൽ, വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും കോളജ് പ്രഫസറായിരുന്ന ഭാര്യയും മകന്റെ ചികിത്സയ്ക്കായി തങ്ങളുടെ വീട് വിൽക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ പ്രസിഡന്റ് ഒബാമ വീടു വിൽക്കരുതെന്നും താൻ പണം നൽകാമെന്നും തന്നോടു പറഞ്ഞെന്നാണ് ബൈഡൻ വെളിപ്പെടുത്തിയത്. എന്തായാലും ഒന്നും വേണ്ടിവന്നില്ല 2015 മേയിൽ ബെവ് ബൈഡൻ അന്തരിച്ചു.
അറ്റോർണി ജനറലായിരുന്ന ഒരാൾക്കാണ് ചികിത്സയ്ക്കു പണം തികയാതെപോയത്. അമേരിക്കയുടെ വൈസ് പ്രസിഡന്റാണ് കൈയിൽ പണമില്ലാത്തതിനാൽ വീടു വിൽക്കാൻ തീരുമാനിച്ചത്. കാരണം, അവരുടെ കൈയിൽ വഴിവിട്ടുണ്ടാക്കിയതൊന്നുമില്ലായിരുന്നു.
ഇതാണോ ഇന്ത്യയിലെ സ്ഥിതി? നമ്മുടെ ഏതെങ്കിലുമൊരു നേതാവിന്റെ മക്കളുടെ ചികിത്സയ്ക്ക് കിടപ്പാടം വിൽക്കേണ്ടിവരുമോ? ഉടുതുണിക്കു മറുതുണിയില്ലാതെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പല നേതാക്കളുടെയും അവരുടെ വീട്ടിലുള്ളവരുടെയും ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഇപ്പോഴിതാ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി തടയുന്നതിനുള്ള ലോകായുക്ത നിയമത്തെ നിർവീര്യമാക്കിയിരിക്കുന്നു.
അതിന്റെ കേന്ദ്ര പതിപ്പായ ലോക്പാലിലും അത്തരം ഒഴിവാക്കലുകൾ ഉള്ളതിനാലാവാം രാഷ്ട്രപതി ഭേദഗതിബില്ലിൽ ഒപ്പിട്ടത്.
2021ൽ ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടർന്ന് മന്ത്രിസഭയിൽനിന്നു രാജിവയ്ക്കാൻ കെ.ടി. ജലീലിനെ നിർബന്ധിതനാക്കിയത് ലോകായുക്ത ശിപാർശകളുടെ നിർബന്ധിത സ്വഭാവമായിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ലോകായുക്തയുടെ വിധി ശരിവച്ചു.
ഇനി അതിന്റെ ആവശ്യമില്ല. അഴിമതിക്കേസിൽ കുറ്റക്കാരെന്നു ലോകായുക്ത കണ്ടെത്തിയാൽ മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരേയുള്ളതു നിയമസഭയ്ക്കും തള്ളിക്കളയാം. ഭരിക്കുന്നവർക്കെതിരേയുള്ള അഴിമതിക്കേസുകളിൽനിന്നു സമർഥമായി രക്ഷപ്പെടുന്ന കുതന്ത്രങ്ങളിൽ കേരളവും നിർലജ്ജം പങ്കാളിയായിരിക്കുന്നു. മടിയിലും വീട്ടിലുമൊക്കെ കനമുള്ളതിരിക്കുന്ന അവസ്ഥയിലാണ് പലരും.
കുടുംബാംഗങ്ങളുടെ പണപ്പെട്ടിയിലേക്ക് ഒഴുകിയെത്തുന്ന ‘മുടിഞ്ഞ സന്പാദ്യ’ത്തെക്കുറിച്ചു ചോദിച്ചാൽ നല്ലൊരു മറുപടി പറയാൻപോലും പലർക്കും കഴിയുന്നില്ല.
2014ൽ ബിജെപി അധികാരത്തിലെത്തിയശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും അഴിമതിക്കെതിരേ നടത്തിയ റെയ്ഡിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കോ വിമർശകർക്കോ എതിരേ മാത്രമായിരുന്നു.
അഴിമതിയിൽ മുങ്ങിക്കുളിച്ചാലും ഒരു ബിജെപിക്കാരനെതിരേയും ഇഡി വരില്ല. ഇഡിയെത്തിയാലും ബിജെപിയിൽ ചേർന്നാൽ അന്വേഷണമില്ല! ഇത്തരം നാടകങ്ങളാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നടക്കുന്നത്.
പ്രസിഡന്റ് ജോ ബൈഡന്റെ തന്നെ വാക്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാം. “അഴിമതി അർബുദമാണ്; പൗരന്മാർക്കു ജനാധിപത്യത്തിലുള്ള വിശ്വാസത്തെ കാർന്നുതിന്നുന്ന അർബുദം. നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെ അത് ക്ഷയിപ്പിച്ചുകളയും.” അഴിമതിയുടെ കറ പുരളാത്ത ഒരാൾ അതു പറയുന്പോൾ നമുക്ക് ഓക്കാനം വരില്ല.
എന്നാൽ, നമ്മുടെ ചില നേതാക്കൾ അഴിമതിക്കെതിരേ പ്രസംഗിക്കുന്നതു കേൾക്കുന്പോൾ അങ്ങനെയല്ല. മതത്തിന്റെയും വ്യക്തിപൂജകളുടെയുമൊക്കെ ഉന്മാദത്തിൽ വോട്ട് ചെയ്യാൻ പോകുന്ന ജനങ്ങൾക്കും ഈ അർബുദത്തെ തിരിച്ചറിയാനാവുന്നില്ല. സത്യസന്ധരായ ഭരണാധികാരികളെ ജനാധിപത്യം കൊതിക്കുകയാണ്.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
Latest News
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top