Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
നിന്റെ കഴിവുകളുമെടുത്തു മുന്നോട്ടു കുതിക്കുക
Friday, March 15, 2024 12:00 AM IST
ഒരു പരീക്ഷയിൽ തോൽക്കുന്പോൾ, വലിയ സാന്പത്തിക പ്രതിസന്ധികളുണ്ടാകുന്പോൾ, മനസിനു സ്വസ്ഥതയില്ലെന്നു തോന്നുന്പോൾ ശവപ്പെട്ടിപോലൊരു യന്ത്രത്തിൽ ചിരിച്ചുകൊണ്ടു ജീവിതത്തെ നേരിട്ട പോളിന്റെ ഫോട്ടോയിലേക്കു നോക്കൂ. അമേരിക്കയിലേക്കു പറക്കാൻ
സ്വയം ചിറകു നെയ്ത പ്രഗ്യയെ ഓർക്കൂ.
കഴിഞ്ഞ ദിവസത്തെ രണ്ടു വാർത്തകളിൽ ഒന്നൊരു ജീവിതത്തെക്കുറിച്ചാണ്; മറ്റൊന്നു മരണത്തെക്കുറിച്ചും. വെറുതെ ജീവിക്കാനല്ല, അന്പരപ്പിക്കുന്ന നേട്ടങ്ങളുണ്ടാക്കാൻ ഒരൊഴിവും പറയാൻ നമുക്കിനി അവകാശമില്ലെന്ന് ഓർമിപ്പിക്കുന്നതാണ് രണ്ടു വാർത്തകളും.
നിയമപഠനത്തിന് അമേരിക്കയിൽനിന്നു സ്കോളർഷിപ് നേടിയ സുപ്രീംകോടതി ജഡ്ജിയുടെ പാചകക്കാരന്റെ മകൾ പ്രഗ്യയെ ചീഫ് ജസ്റ്റീസ് ഉൾപ്പെടെ എഴുന്നേറ്റുനിന്ന് ആദരിച്ചതാണ് ഇന്ത്യയിൽനിന്നുള്ള വാർത്ത. മറ്റൊന്ന് അമേരിക്കയിൽനിന്നാണ്. പോളിയോ പോൾ എന്ന മനുഷ്യന്റെ മരണവാർത്തയാണത്.
സ്വന്തമായി ശ്വസിക്കാൻ ശേഷിയില്ലാത്തതിനാൽ 70 വർഷം ഒരു യന്ത്രത്തിനുള്ളിൽ ജീവിക്കേണ്ടിവന്ന പോൾ കഴിഞ്ഞ ദിവസം മരിച്ചു. 272 കിലോ ഭാരമുള്ള ഇരുന്പുയന്ത്രത്തിൽ അയാൾ വെറുതെ ഉണ്ടുറങ്ങി കിടക്കുകയായിരുന്നില്ല. കോളജിൽ പോയി നിയമം പഠിച്ച് അഭിഭാഷകനും എഴുത്തുകാരനുമായി.
ഇല്ലാത്തതിനെക്കുറിച്ചെല്ലാം ഓർത്തു നിരാശപ്പെട്ട് ഉള്ളതെല്ലാം കൈവിട്ടുകളയുന്ന മാനസിക തളർവാതരോഗികളോട് പ്രഗ്യയും പോളും പറയുന്നു: “എഴുന്നേറ്റ് നിന്റെ കഴിവുകളുമെടുത്ത് നടക്കുക.”
പുതിയ അധ്യയനവർഷത്തിൽ സ്വയം പുതുക്കിപ്പണിയുന്ന തീരുമാനങ്ങളെടുക്കാൻ വിദ്യാർഥികൾക്ക് ഇനിയുമുണ്ട് സമയം. നഷ്ടപ്പെട്ട കാലത്തെ പഴിച്ച് സ്വയം വാർധക്യം വിധിച്ചവർക്കും സമയമുണ്ട്. തടസങ്ങളെടുത്തു മുന്നിൽ വച്ചപ്പോൾ മറഞ്ഞുപോയ കഴിവുകളെ പൊടിതട്ടിയെടുക്കാൻ ഇന്നാണ് അവസരമെന്നു, പ്രഗ്യയും പോളും ഓർമിപ്പിക്കുന്നു.
സുപ്രീംകോടതി ജഡ്ജിമാരിലൊരാളുടെ പാചകക്കാരനായ അജയ് കുമാർ സമാലിന്റെയും പ്രൊമീളയുടെയും മകൾ പ്രഗ്യ കലിഫോർണിയ, മിഷിഗൺ യൂണിവേഴ്സിറ്റികളിൽ നിയമത്തിൽ ഉപരിപഠനത്തിനാണ് സ്കോളർഷിപ് നേടിയത്. ആറു വിദേശ യൂണിവേഴ്സിറ്റികളിൽ അവൾക്ക് പ്രവേശനം ലഭിച്ചിരുന്നു.
സുപ്രീംകോടതിയിലെ മുറികളിലൊന്നിലേക്ക് പ്രഗ്യ കയറിവന്നപ്പോൾ ചീഫ് ജസ്റ്റീസ് ഉൾപ്പെടെ എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിക്കുകയായിരുന്നു. മുഴുവൻ ജഡ്ജിമാരും ഒപ്പിട്ട ഭരണഘടനയുടെ കോപ്പി അവർ പ്രഗ്യക്കു സമ്മാനിച്ചു.
നിങ്ങൾ കഠിനമായി അധ്വാനിക്കുകയും മുന്നോട്ടു പോകാൻ തീരുമാനിച്ചുറപ്പിക്കുകയും ചെയ്താൽ ആവശ്യമായതെല്ലാം കണ്ടെത്തിക്കൊള്ളുമെന്നാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്; “നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്കു നേടിത്തരാന്‍ ഈ പ്രപഞ്ചം മുഴുവന്‍ ഗൂഢാലോചന നടത്തും” എന്ന് പൗലോ കൊയ്ലോ ആൽക്കെമിസ്റ്റിൽ പറഞ്ഞതുപോലെ.
ഡാളസിലെ പോൾ അലക്സാണ്ടറിനു മുന്നിൽ പോളിയോയുടെ വേഷത്തിൽ മരണം കയറിനിന്നത് ആറാമത്തെ വയസിലാണ്. കഴുത്തിനു താഴേക്കു തളർന്ന് ശ്വാസമെടുക്കാനുള്ള ശേഷി നഷ്ടമായി. മകൻ ജീവിക്കാനുള്ള ഒരു സാധ്യതയുമില്ലെന്ന് ഡോക്ടർമാർ അമ്മയോടു പറഞ്ഞു.
പക്ഷേ, മാതാപിതാക്കൾ അവനെ മരണത്തിനു വിട്ടുകൊടുത്തില്ല. ഇരുന്പു ശ്വാസകോശം (നെഗറ്റീവ് പ്രഷർ വെന്റിലേറ്റർ) എന്നറിയപ്പെടുന്ന യന്ത്രത്തിൽ അവൻ ഒന്നര വർഷം ആശുപത്രിയിൽ കിടന്നു. 272 കിലോ തൂക്കമുള്ള യന്ത്രവും വാടകയ്ക്കെടുത്ത ഒരു ജനറേറ്ററുമായി അവനെ വീട്ടിലേക്കു മാറ്റിയത് ഒരു ട്രക്കിലാണ്.
പിന്നീട് ഫിസിയോതെറാപ്പിസ്റ്റിന്റെ പരിശീലനത്തിൽ യന്ത്രസഹായമില്ലാതെ ദിവസത്തിൽ കുറച്ചു സമയം ശ്വസിക്കാൻ പഠിച്ചു. പൊന്നുപോലത്തെ ആ സമയമുപയോഗിച്ച് പോൾ ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുകയും വക്കീലാകുകയും ചെയ്തു.
വായിലൊരു പേന കടിച്ചുപിടിച്ചുകൊണ്ട് അയാൾ എഴുതുകയും ഒന്നാന്തരം ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. കോടതിയിലെ വാദത്തിനു പ്രത്യേകം വീൽച്ചെയറിൽ അദ്ദേഹമെത്തി. പോളിയോ പോളിന്റെ ഓർമക്കുറിപ്പുകൾ ‘ത്രീ മിനിറ്റ്സ് ഫോർ എ ഡോഗ്: മൈ ലൈഫ് ഇൻ ആൻ അയൺ ലംഗ്’ ലോകമെന്പാടും വായിക്കപ്പെട്ടു.
പ്രഗ്യയുടെയും പോളിയോ പോളിന്റെയും അല്ലെങ്കിൽ പ്രതിസന്ധികളെ അതിജീവിച്ച നമ്മുടെ അയൽക്കാരുടെയുമൊക്കെ ജീവിതത്തെ കാണാതെ പോകരുത്.
കണ്ടിട്ടും കാണാത്തതുപോലെയും പോകരുത്. ഒരു പരീക്ഷയിൽ തോൽക്കുന്പോൾ, വലിയ സാന്പത്തിക പ്രതിസന്ധികളുണ്ടാകുന്പോൾ, മനസിനു സ്വസ്ഥതയില്ലെന്നു തോന്നുന്പോൾ ശവപ്പെട്ടിപോലൊരു യന്ത്രത്തിൽ ചിരിച്ചുകൊണ്ടു ജീവിതത്തെ നേരിട്ട പോളിന്റെ ഫോട്ടോയിലേക്കു നോക്കൂ.
അമേരിക്കയിലേക്കു പറക്കാൻ സ്വയം ചിറകു നെയ്ത പ്രഗ്യയെ ഓർക്കൂ. തുടക്കത്തിൽ പറഞ്ഞതുപോലെ, അലസതയുടെയും വിഷാദത്തിന്റെയും കട്ടിലുപേക്ഷിച്ച് നമ്മുടെ കഴിവുകളുമെടുത്ത് മുന്നോട്ടു കുതിക്കാം.
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
വിദഗ്ധ സമിതിയല്ല; ഇതു വിദഗ്ധ ചതിയാണ്
ആനവണ്ടിക്കും മദമിളകിയോ?
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
Latest News
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
Latest News
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top