ഗ്ലോ​​ബ​​ല്‍ മാ​​തൃ​​വേ​​ദി ജ​​ന​​റ​​ല്‍ അ​​സം​​ബ്ലി നടത്തി
ഗ്ലോ​​ബ​​ല്‍ മാ​​തൃ​​വേ​​ദി ജ​​ന​​റ​​ല്‍ അ​​സം​​ബ്ലി നടത്തി
Wednesday, October 15, 2025 1:37 AM IST
ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട: സീ​​​​റോമ​​​​ല​​​​ബാ​​​​ര്‍ ഗ്ലോ​​​​ബ​​​​ല്‍ മാ​​​​തൃ​​​​വേ​​​​ദി ജ​​​​ന​​​​റ​​​​ല്‍ അ​​​​സം​​​​ബ്ലി ന​​ട​​ത്തി. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ക​​​​ല്ലേ​​​​റ്റും​​​​ക​​​​ര പാ​​​​ക്സ് സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​​​ന്ന അ​​സം​​ബ്ലി ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ജോ​​​​ളി വ​​​​ട​​​​ക്ക​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ ചെ​​​​യ്തു. ഗ്ലോ​​​​ബ​​​​ല്‍ മാ​​​​തൃ​​​​വേ​​​​ദി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബീ​​​​ന ജോ​​​​ഷി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.


ഗ്ലോ​​​​ബ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ഡെ​​​​ന്നി താ​​​​ണി​​​​ക്ക​​​​ല്‍, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ആ​​​​ന്‍റോ ക​​​​രി​​​​പ്പാ​​​​യി, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​നി ഡേ​​​​വി​​​​സ്, ഗ്ലോ​​​​ബ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സി​​​​ജി ലൂ​​​​ക്‌​​​​സ​​​​ണ്‍, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഐ​​​​റ്റി ജോ​​​​ണ്‍, സ​​​​ലോ​​​​മി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.