മോദിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് ഹർജി തള്ളി
മോദിക്കെതിരേയുള്ള തെരഞ്ഞെടുപ്പ് ഹർജി തള്ളി
Tuesday, April 30, 2024 1:41 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് ആ​റു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദു, സി​ക്ക് മ​ത​ങ്ങ​ളു​ടെ പേ​രി​ൽ ബി​ജെ​പി വോ​ട്ട് പി​ടി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് അ​ഭി​ഭാ​ഷ​ക​നാ​യ ആ​ന​ന്ദ് എ​സ്. ജോ​ന്ദാ​ല​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.


തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്ന് ജ​സ്റ്റീ​സ് സ​ച്ചി​ൻ ദ​ത്ത നി​രീ​ക്ഷി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഈ ​മാ​സം ഒ​ന്പ​തി​ന് മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നെ​തി​രേ​യാ​ണ് കേ​സ് സ​മ​ർ​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.