തെ​ലുങ്കാ​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്രം മെ​ന​ഞ്ഞ് ഹൈ​ബി ഈ​ഡ​ന്‍
തെ​ലുങ്കാ​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്  ത​ന്ത്രം മെ​ന​ഞ്ഞ് ഹൈ​ബി ഈ​ഡ​ന്‍
Tuesday, May 7, 2024 1:15 AM IST
കൊ​​​​ച്ചി: സ്വ​​​​ന്തം പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ചൂ​​​​ട് മാ​​​​റും മു​​​​ന്പ് തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ചേ​​​​വ​​​​ല്ല പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് ചു​​​​ക്കാ​​​​ന്‍ പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍. എ​​​​ഐ​​​​സി​​​​സി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക നി​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യാ​​​​ണ് ഹൈ​​​​ബി തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്.

പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ ഹൈ​​​​ബി​​​​യു​​​​ടെ സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ ഡോ.​ ​​​ര​​​​ഞ്ജി​​​​ത്ത് റെ​​​​ഡ്ഢി​​​​യാ​​​​ണ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ര്‍​ഥി. നി​​​​ല​​​​വി​​​​ലെ ലോ​​​​ക്​​​​സ​​​​ഭ​​​​യി​​​​ല്‍ ടി​​​​ആ​​​​ര്‍​എ​​​​സി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചു​​​​ള്ള എം​​​​പി​​​യാ​​​​യി​​​​രു​​​​ന്നു ര​​​​ഞ്ജി​​​​ത്ത് റെ​​​​ഡ്ഢി.

മ​​​​ഹേ​​​​ശ്വ​​​​രം, രാ​​​​ജേ​​​​ന്ദ്ര​​​​ന​​​​ഗ​​​​ര്‍, സെ​​​​രി​​​​ലിം​​​​ഗം​​​​പ​​​​ള്ളി, ചേ​​​​വ​​​​ല്ല, പാ​​​​ര്‍​ഗി, വി​​​​ക്ര​​​​ബാ​​​​ദ്, ത​​​​ണ്ടൂ​​​​ര്‍ അ​​​​സം​​​​ബ്ലി മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ള്‍ കൂ​​​​ടി ചേ​​​​ര്‍​ന്ന​​​​താ​​​​ണ് ചേ​​​​വ​​​​ല്ല പാ​​​​ര്‍​ല​​​​മെ​​​ന്‍റ് മ​​​​ണ്ഡ​​​​ലം. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഹൈ​​​​ബി ഇ​​​​തി​​​​ന​​​​കംത​​​​ന്നെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​ക്ക​​​​ഴി​​​​ഞ്ഞു.


മ​​​​ഹേ​​​​ശ്വ​​​​ര​​​​ത്തെ തു​​​​ക്കു​​​​ഗു​​​​ഡ, വി​​​​ക​​​​ര​​​​ബാ​​​​ദ് അ​​​​ര്‍​ബ​​​​ന്‍ മേ​​​​ഖ​​​​ല, രാ​​​​ജേ​​​​ന്ദ്ര ന​​​​ഗ​​​​ര്‍, ഷം​​​​ഷാ​​​​ബാ​​​​ദ് മു​​​​നി​​​സി​​​​പ്പാ​​​​ലി​​​​റ്റി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ തെ​​​​ലു​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി രേ​​​​വ​​​​ന്ത് റെ​​​​ഡ്ഢി​​​​യോ​​​​ടൊ​​​​പ്പം ഹൈ​​​​ബി റോ​​​​ഡ് ഷോ​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ല്‍ വ​​​​ലി​​​​യ നേ​​​​ട്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഹൈ​​​​ബി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.