കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കവിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Tuesday, May 7, 2024 2:04 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ത​ള്ളി.

ഇ​പ്പോ​ൾ ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച പ്ര​ത്യേ​ക ജ​ഡ്ജി കാ​വേ​രി ബ​വേ​ജ വ്യ​ക്ത​മാ​ക്കി. ക​വി​ത​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യി​ൽ വീ​ണ്ടും ഹാ​ജ​രാ​ക്കും.

മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 15നാ​ണ് ഇ​ഡി ക​വി​ത​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​ഹാ​ർ ജ​യി​ലി​ലെ​ത്തി ക​വി​ത​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.


മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യും ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ​യു​മാ​യും ക​വി​ത ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും നേ​താ​ക്ക​ൾ​ക്ക് 100 കോ​ടി കൈ​മാ​റി​യെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.