666 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി പോയ വാഹനം മറിഞ്ഞു
666 കോടി രൂപ വിലമതിക്കുന്ന  സ്വർണവുമായി പോയ വാഹനം മറിഞ്ഞു
Wednesday, May 8, 2024 1:06 AM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: 666 കോ​​​ടി വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 810 കി​​​ലോ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി പോ​​​യ വാ​​​ഹ​​​നം മ​​​റി​​​ഞ്ഞ് ഡ്രൈ​​​വ​​​ർ​​​ക്കും സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ര​​​നും പ​​​രി​​​ക്ക്.

ഈ​​​റോ​​​ഡി​​​ലെ ചി​​​റ്റോ​​​ഡി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സേ​​​ല​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ സ്വ​​​കാര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​യ്ന​​​ർ വാ​​​നാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

സ​​​മ​​​തു​​​വാ​​​പു​​​ര​​​ത്തി​​​നു സ​​​മീ​​​പം വ​​​ള​​​വ് തി​​​രി​​​യു​​​ന്ന​​​തി​​​നി​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ​​​രി​​​ക്കേ​​​റ്റ ഡ്രൈ​​​വ​​​ർ ശ​​​ശി​​​കു​​​മാ​​​ർ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞെ​​​ത്തി​​​യ ചി​​​റ്റോ​​​ഡ് പോലീസ് പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യും വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്വ​​​ർ​​​ണം മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തെ​​​പ്പ​​​റ്റി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.