പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി കൂടുതൽ അടുക്കും: ശരദ് പവാർ
പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി കൂടുതൽ അടുക്കും: ശരദ് പവാർ
Wednesday, May 8, 2024 1:06 AM IST
മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ കോ​ൺ​ഗ്ര​സു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കു​ക​യോ കോ​ൺ​ഗ്ര​സി​ൽ ല​യി​ക്കു​ക​യോ ചെ​യ്തേ​ക്കാ​മെ​ന്ന് എ​ൻ​സി​പി(​ശ​ര​ദ്ച​ന്ദ്ര പ​വാ​ർ) അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ. ഇ​ന്ന​ലെ ബാ​രാ​മ​തി​യി​ൽ ‌വോ​ട്ട് ചെ​യ്ത​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ങ്ക​ളു​ടെ പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സി​ൽ ല​യി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ഞ​ങ്ങ​ളും കോ​ൺ​ഗ്ര​സും ത​മ്മി​ൽ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ മ​റു​പ​ടി.


ആ​ശ​യ​പ​ര​മാ​യി ഞ​ങ്ങ​ൾ ഗാ​ന്ധി, നെ​ഹ്റുവിയൻ ചി‌​ന്താ​ധാ​ര​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നോ​ട് ഉ​ദ്ധ​വ് പോ​ലും അ​നു​കൂ​ല​മാ​ണ്.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഭ​ര​ണ​ക​ക്ഷി​ക്കെ​തി​രേ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ വി​കാ​രം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. യു​പി പോ​ലെ രാ​ജ്യ​ത്തെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്നാ​ണ് ത​നി​ക്കു ല​ഭി​ച്ച വി​വ​ര​മെ​ന്നും ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.