മ​ഹാ​കും​ഭ് 2024: തി​ള​ങ്ങി കേ​ര​ള​ത്തി​ന്‍റെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ
മ​ഹാ​കും​ഭ് 2024: തി​ള​ങ്ങി കേ​ര​ള​ത്തി​ന്‍റെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ
Wednesday, March 20, 2024 11:46 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് അ​​​ന്ത​​​രീ​​​ക്ഷ​​​വും ന​​​യ​​​ങ്ങ​​​ളും ന​​​വീ​​​ക​​​ര​​​ണ​​​വും പ്രോ​​​ത്സാ​​​പ്പി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘സ്റ്റാ​​​ർ​​​ട്ട​​​പ്പ് മ​​​ഹാ​​​കും​​​ഭ് 2024’ ൽ ​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യി കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പ​​​രി​​​പാ​​​ടി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ഒ​​​ന്പ​​​തു സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു.

അ​​​സോ​​​ചം, നാ​​​സ്കോം, ബൂ​​​ട്ട്സ്ട്രാ​​​പ്പ് ഇ​​​ൻ​​​കു​​​ബേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് അ​​​ഡ്വൈ​​​സ​​​റി ഫൗ​​​ണ്ടേ​​​ഷ​​​ൻ, ടൈ, ​​​ഇ​​​ന്ത്യ​​​ൻ വെ​​​ഞ്ച്വ​​​ർ ആ​​​ൻ​​​ഡ് ആ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റ് കാ​​​പ്പി​​​റ്റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​വി​​​സി​​​എ) എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​ക്ക് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഫോ​​​ർ പ്ര​​​മോ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ന്‍റേ​​​ണ​​​ൽ ട്രേ​​​ഡി​​​ന്‍റെ (ഡി​​​പി​​​ഐ​​​ഐ​​​ടി) പി​​​ന്തു​​​ണ​​​യു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും ’സ്റ്റാ​​​ർ​​​ട്ട​​​പ്പ് മ​​​ഹാ​​​കും​​​ഭ് 2024’ൽ ​​​പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത് സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പാ​​​ണെ​​​ന്ന് കെ​​​എ​​​സ്‌​​​യു​​​എം സി​​​ഇ​​​ഒ അ​​​നൂ​​​പ് അം​​​ബി​​​ക പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യി​​​ലെ പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ആ​​​ഗോ​​​ള സം​​​രം​​​ഭ​​​ക മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സ​​​വി​​​ശേ​​​ഷ വേ​​​ദി​​​യാ​​​ണി​​​ത്.


വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത പ​​​രി​​​പാ​​​ടി​​​യി​​​ൽ യൂ​​​ണി​​​കോ​​​ണ്‍ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ, വെ​​​ഞ്ച്വ​​​ർ കാ​​​പി​​​റ്റ​​​ലി​​​സ്റ്റു​​​ക​​​ൾ, കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ൾ, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ഡെ​​​യ്ൽ വി​​​ഹാ​​​രി ട്രി​​​പ്സ്, പി​​​ക്കി അ​​​സി​​​സ്റ്റ്, അ​​​പ്പോ​​​ത്തി​​​ക്ക​​​രി മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സ​​​സ്, ആ​​​ൽ​​​ഫ​​​ഗീ​​​ക് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ്, ഷ​​​ഡം​​​ഗ ആ​​​യു​​​ർ​​​വേ​​​ദ്, വെ​​​ന്‍റ​​​പ്പ് വെ​​​ഞ്ച്വേ​​​ഴ്സ്, ബ​​​സ്ക്യാ​​​ച്, ബെ​​​ൻ​​​ലി​​​കോ​​​സ്, ആ​​​ക്രി ഇം​​​പാ​​​ക്ട് എ​​​ന്നി​​​വ​​​യാ​​​ണ് ‘സ്റ്റാ​​​ർ​​​ട്ട​​​പ്പ് മ​​​ഹാ​​​കും​​​ഭ് 2024’ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് പ​​​ങ്കെ​​​ടു​​​ത്ത സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.