അമൽ ജ്യോതിയിൽ ഹാക്കത്തോൺ ഏപ്രിൽ അഞ്ചിന്
അമൽ ജ്യോതിയിൽ ഹാക്കത്തോൺ ഏപ്രിൽ അഞ്ചിന്
Tuesday, March 26, 2024 1:56 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​വും സാ​പ് സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്പ​നി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഹാ​ക്ക​ത്തോ​ൺ ഹാ​ക്‌​ഫെ​സ്റ്റ് 2024ന്‍റെ ആ​ദ്യ ഘ​ട്ടം ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ക്കും. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ആ​ശ​യ​രൂ​പീ​ക​ര​ണം, കോ​ഡിം​ഗ്, പ്രോ​ബ്ലം സോ​ൾ​വിം​ഗ് തു​ട​ങ്ങി​യ ക​ഴി​വു​ക​ൾ തെ​ളി​യി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ഹാ​ക്‌​ഫെ​സ്റ്റ് 2024.

മാ​ർ​ച്ച് 31 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മ​ന്‍റ്, ഗ്രീ​ൻ ക്രെ​ഡി​റ്റ് മാ​നേ​ജ്‍മെ​ന്‍റ്, റി​ന്യൂ​വ​ബി​ൾ എ​ന​ർ​ജി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത് ഹാ​ക്ക​ത്തോ​ണി​ന് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഹാ​ക്ക​ത്തോ​ണ്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. കോ​ഡിം​ഗ്, പ്രോ​ബ്ലം സോ​ള്‍വിം​ഗ്, പ്രോ​ട്ടോ​ടൈ​പ്പ് സ്‌​കി​ല്‍സ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധി​ക്കു​ക. ആ​ദ്യ​ഘ​ട്ടം വി​ദ​ഗ്ധ പാ​ന​ലി​ന് മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ര​ണ്ടാം ഘ​ട്ടം വെ​ര്‍ച്വ​ലാ​ണ്. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ പ്രോ​ട്ടോ​ടൈ​പ്പ് പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഒ​രു ടീ​മി​ല്‍ കു​റ​ഞ്ഞ​ത് മൂ​ന്നും പ​ര​മാ​വ​ധി അ​ഞ്ചും അം​ഗ​ങ്ങ​ളാ​യി​രി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ല​ഭി​ക്കും.


ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്ക് ഒ​രു ല​ക്ഷം രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്ക് 75,000 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഫോ​ൺ - 9746718559, 9961321426.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.