നൈറ്റ് റൈഡേഴ്സ് ജയം
നൈറ്റ് റൈഡേഴ്സ് ജയം
Tuesday, April 30, 2024 1:40 AM IST
കോ​ൽ​ക്ക​ത്ത: ഐ​പിഎ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഏഴു വി​ക്ക​റ്റി​ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ തോ​ൽ​പ്പി​ച്ചു. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 153 റ​ണ്‍​സ് നേടി.

കോ​ൽ​ക്ക​ത്ത 16.3 ഓ​വ​റി​ൽ മൂന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി 157 റൺസ്. 26 പ​ന്തി​ൽ 35 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന കു​ൽ​ദീ​പ് യാ​ദ​വാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്ത് 27 റ​ണ്‍​സ് നേ​ടി.

ആ​റു വി​ക്ക​റ്റി​ന് 99ൽ ​നി​ന്ന ഡ​ൽ​ഹി​ക്ക് കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ പ്ര​ക​ട​ന​മാ​ണ് മാ​ന്യ​മാ​യ സ്കോ​ർ ന​ൽ​കി​യ​ത്.​അ​ഞ്ചു ഫോ​റും ഒ​രു സി​ക്സും കു​ൽ​ദീ​പി​ന്‍റെ ബാ​റ്റി​ൽ​നി​ന്നു​മെ​ത്തി. വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്പോ​ൾ വൈ​ഭ​വ് അ​റോ​റ​യും ഹ​ർ​ഷി​ത് റാ​ണ​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.


മ​റു​പ​ടി ബാ​റ്റിം​ഗി​ൽ സു​നി​ൽ ന​രേ​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ഫി​ൽ സാ​ൾ​ട്ട് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. 6.1 ഓ​വ​റി​ൽ കോ​ൽ​ക്ക​ത്ത സ്കോ​ർ 79 റ​ണ്‍​സി​ലെ​ത്തി​യ​പ്പോ​ൾ ന​രേ​ൻ (15) പുറത്താ​യി. വൈ​കാ​തെ 33 പ​ന്തി​ൽ 68 റ​ണ്‍​സ് നേ​ടി​യ സാ​ൾ​ട്ടി​നെ അ​ക്ഷ​ർ പ​ട്ടേ​ൽ ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. റി​ങ്കു സിം​ഗി​നെ​യും (11) ന​ഷ്ട​മാ​യി. പി​ന്നീ​ടൊ​രു​മി​ച്ച ശ്രേ​യ​സ് അ​യ്യ​രും (33*) വെ​ങ്കി​ടേ​ഷ് അ​യ്യ​രും (26*) കോ​ൽ​ക്ക​ത്ത​യെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.