മും​ബൈ സി​റ്റി ഫൈ​ന​ലി​ൽ
മും​ബൈ സി​റ്റി ഫൈ​ന​ലി​ൽ
Tuesday, April 30, 2024 1:40 AM IST
മും​ബൈ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ 2023-24 സീ​സ​ണി​ൽ മും​ബൈ സി​റ്റി എ​ഫ്സി-​മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഫൈ​ന​ൽ.

ഗോ​വ​യ്ക്കെ​തി​രേ ര​ണ്ടാം പാ​ദ സെ​മി ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന്‍റെ ജ​യ​ത്തോ​ടെ​യാ​ണ് മും​ബൈ സി​റ്റി ഫൈ​ന​ലി​ലേ​ക്കു​ള്ള ടി​ക്ക​റ്റെ​ടു​ത്ത​ത്. ജോ​ർ​ജ് പെ​രേ​ര ഡി​യ​സ് (69’), ലാ​ലി​യ​ൻ​സു​ല ചാ​ങ്തെ (83’) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ഇ​തോ​ടെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി മും​ബൈ സി​റ്റി 5-2ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി.

ആ​ദ്യ​പാ​ദ​ത്തി​ൽ 90 മി​നി​റ്റ് വ​രെ ര​ണ്ടു ഗോ​ളി​നു പി​ന്നി​ൽ നി​ന്ന മും​ബൈ സി​റ്റി മൂ​ന്നു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ് ജ​യി​ച്ച​ത്. നാ​ലി​ന് കോ​ൽ​ക്ക​ത്ത​യി​ലെ സോ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മോ​ഹ​ൻ ബ​ഗാ​ൻ-​മും​ബൈ സി​റ്റി ഫൈ​ന​ൽ.


ര​ണ്ടാം​പാ​ദ​ത്തി​ൽ വ​ൻ ജ​യം പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ എ​ഫ്സി ഗോ​വ​യെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ടെ പൂ​ട്ടി​യ മും​ബൈ മി​ക​ച്ച ആ​ക്ര​മ​ണ​ത്തി​ലൂ​ടെ തു​ട​ക്കം മു​ത​ൽ സമ്മർദമുയർത്തി. എ​ന്നാ​ൽ ഗോ​ൾ നേ​ടാ​നാ​യി​ല്ല. ആ​ദ്യ​പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നു.

ര​ണ്ടാം​പ​കു​ത​യി​ൽ 69-ാം മി​നി​റ്റി​ൽ ഒ​രു കോ​ർ​ണ​റി​ൽ​നി​ന്ന് വ​ന്ന പ​ന്ത് ക്ലോ​സ് റേ​ഞ്ച് ഷോ​ട്ടി​ലൂ​ടെ ഡി​യ​സ് വ​ല​യി​ലാ​ക്കി. 83-ാം മി​നി​റ്റി​ൽ മും​ബൈ​യു​ടെ മി​ന്നു​ന്ന നീ​ക്ക​ത്തി​ലൂ​ടെ ചാ​ങ്തെ വി​ജ​യം ഉ​റ​പ്പി​ച്ച ഗോ​ൾ നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.