രാജ്യാന്തര ലോം​ഗ്ജം​പ് താരം സെ​ബാ​സ്റ്റ്യ​ന്‍ ഓ​ര്‍മ​യാ​യി
രാജ്യാന്തര ലോം​ഗ്ജം​പ് താരം സെ​ബാ​സ്റ്റ്യ​ന്‍ ഓ​ര്‍മ​യാ​യി
Wednesday, October 15, 2025 1:14 AM IST
കോ​ട്ട​യം: കോ​ല്‍ക്ക​ത്ത സാ​ഫ് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കാ​യി വെ​ള്ളി നേ​ടി​യ മ​ല​യാ​ളി സൂ​പ്പ​ര്‍ ലോം​ഗ്ജം​പ് താ​രം എം.​സി. സെ​ബാ​സ്റ്റ്യ​ന്‍ (61) ഓ​ര്‍മ​യാ​യി.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ റെ​യി​ല്‍വേ​സി​ല്‍നി​ന്ന് വി​ആ​ര്‍എ​സ് എ​ടു​ത്തി​രു​ന്നു. 1980ക​ളു​ടെ അ​വ​സാ​ന​വും 90ക​ളു​ടെ ആ​ദ്യ​വും ദേ​ശീ​യ അ​ത്‌​ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​താ​ര​മാ​യി​രു​ന്നു മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ സെ​ബാ​സ്റ്റ്യ​ന്‍.

1987ല്‍ ​തി​രു​വ​ന​ന്ത​പു​രം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ദേ​ശീ​യ ഗെ​യിം​സി​ല്‍ വെ​ള്ളി നേ​ടി. പി.​വി. വി​ല്‍സ​നാ​യി​രു​ന്നു സ്വ​ര്‍ണം. ഗു​ണ്ടൂ​രി​ലെ മീ​റ്റി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ സ്വ​ര്‍ണം നേ​ടി​യ​പ്പോ​ള്‍ വി​ല്‍സ​ണ്‍ വെ​ള്ളി​യി​ല്‍. ഇ​വ​രു​ടെ പോ​രാ​ട്ട​ത്തി​നൊ​പ്പം ശ്യാം​കു​മാ​റും ചേ​ര്‍ന്ന​പ്പോ​ള്‍ ജം​പിം​ഗ് പി​റ്റി​ല്‍ വീ​റും​വാ​ശി​യും.


കോ​ല്‍ക്ക​ത്ത സാ​ഫ് ഗെ​യിം​സി​ല്‍ ശ്യാ​കു​മാ​റി​നാ​യി​രു​ന്നു സ്വ​ര്‍ണം. സെ​ബാ​സ്റ്റ​നു വെ​ള്ളി​യും. സ്പ്രി​ന്‍റി​ലും സെ​ബാ​സ്റ്റ്യ​ന്‍ മി​ക​വു​കാ​ട്ടി​യി​രു​ന്നു. അ​ഖി​ലേ​ന്ത്യാ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ലാ സ്പ്രി​ന്‍റ് ചാ​മ്പ്യ​നാ​യ മേ​രി തോ​മ​സാ​ണ് ഭാ​ര്യ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.