ര​ക്ത​ത്തി​ല്‍ കു​ളി​ച്ച വെ​ള്ള​ക്കു​തി​ര ല​ണ്ട​ന്‍ തെ​രു​വി​ലൂ​ടെ പാ​യു​മ്പോ​ള്‍; വീഡിയോ
Wednesday, April 24, 2024 3:42 PM IST
കു​തി​ര​ക​ള്‍ ന​മ്മു​ടെ എ​ല്ലാം ശ്ര​ദ്ധ​നേ​ടു​ന്ന ഒ​രു ജീ​വി​യാ​ണ​ല്ലൊ. അ​വ​യു​ടെ കു​തി​ച്ചു​പാ​യ​ല്‍ ഒ​രു യോ​ദ്ധാ​വി​നെ​യാ​കും ന​മ്മ​ളെ ഓ​ര്‍​മ്മി​പ്പി​ക്കു​ക. പ​ല വ​മ്പ​ന്‍​മാ​രും കു​തി​ര​ക​ളെ ത​ങ്ങ​ളു​ടെ പ്രൗ​ഢ്യ​ത കാ​ട്ടാ​നാ​യി വ​ള​ര്‍​ത്താ​റു​ണ്ട്.

കു​തി​ര​ക​ളെ സാ​ധാ​ര​ണ​യാ​യി ന​മു​ക്ക​ങ്ങ​നെ തെ​രു​വി​ലും മ​റ്റും കാ​ണാ​ന്‍ ക​ഴി​ല്ല​ല്ലൊ. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ല​ണ്ട​ന്‍ തെ​രു​വി​ല്‍ കു​തി​ര​ക​ള്‍ എ​ത്തു​ക​യു​ണ്ടാ​യി. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം സെ​ന്‍​ട്ര​ല്‍ ല​ണ്ട​നി​ലൂ​ടെ ര​ണ്ട് കു​തി​ര​ക​ള്‍ പാ​യു​ക​യാ​ണ്.

അ​തി​ല്‍ വെ​ളു​ത്ത കു​തി​ര​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ര​ക്തം ഒ​ഴു​കു​ന്ന​താ​യി കാ​ണാം. ഈ ​കാ​ഴ്ച ആ​ളു​ക​ളെ ആ​കെ അ​മ്പ​ര​പ്പി​ച്ചു. ഓ​ട്ട​ത്തി​നി​ട​യി​ല്‍ അ​വ മൂ​ന്നി​ട​ത്ത് അ​പ​ക​ട​മു​ണ്ടാ​ക്കി. ആ ​അ​പ​ക​ട​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ലെ പ​ട്ടാ​ള​ക്കു​തി​ര​ക​ളാണിവ. വൈ​റ്റ്ഹാ​ള്‍ ഗ​വ​ണ്‍​മെ​ന്‍റ് ഡി​സ്ട്രി​ക്റ്റി​നും സ​മീ​പ​മു​ള്ള വെ​സ്റ്റ്മി​ന്‍​സ്റ്റ​റി​ലെ ഗ്രൗ​ണ്ടാ​യ ഹോ​ഴ്‌​സ് ഗാ​ര്‍​ഡ്‌​സ് പ​രേ​ഡി​ല്‍ നിന്നും ര​ക്ഷ​പ്പെ​ട്ട അ​ഞ്ച് കു​തി​ര​ക​ളി​ല്‍ ര​ണ്ടെ​ണ്ണം ആ​യി​രു​ന്നി​വ.

എ​ന്താ​യാ​ലും വി​ര​ണ്ടോ​ടി​യ അ​ഞ്ചു കു​തി​ര​ക​ളെ​യും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും അ​ധി​കൃ​ത​ര്‍ പി​ന്നീ​ട് ക​ണ്ടെ​ത്തി​യ​ത്രെ. പ​രി​ക്കേ​റ്റ​ കുതിര വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടെ പ​രി​ച​ര​ണ​ത്തി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.