റെ​യി​ൽ​വേ: 9144 ടെ​ക്നീ​ഷ​ൻ വി​ജ്ഞാ​പ​നം
ടെ​ക്നീ​ഷ​ൻ ത​സ്തി​ക​യി​ലെ 9144 ഒ​ഴി​വി​ലേ​ക്കു റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് കേ​ന്ദ്രീ​കൃ​ത വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ർ​ആ​ർ​ബി​യി​ൽ 278 ഒ​ഴി​വു​ണ്ട്. ഏ​പ്രി​ൽ 8 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

തി​രു​വ​ന​ന്ത​പു​രം ആ​ർ​ആ​ർ​ബി​യി​ലെ ഒ​ഴി​വു​ക​ൾ: ബ്ലാ​ക്സ്മി​ത്ത്, ബ്രി​ജ്, കാ​രി​യേ​ജ് ആ​ൻ​ഡ് വാ​ഗ​ണ്‍, ഇ​ല​ക്‌​ട്രി​ക്ക​ൽ, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​സി, റി​വ​റ്റ​ർ, എ​സ് ആ​ൻ​ഡ് ടി, ​ട്രാ​ക്ക് മെ​ഷീ​ൻ, വെ​ൽ​ഡ​ർ എ​ന്നീ ട്രേ​ഡു​ക​ളി​ലാ​യി ടെ​ക്നീ​ഷ​ൻ ഗ്രേ​ഡ് 3 വി​ഭാ​ഗ​ത്തി​ൽ 248 ഒ​ഴി​വും ടെ​ക്നീ​ഷ​ൻ ഗ്രേ​ഡ് 1 സി​ഗ്ന​ൽ വി​ഭാ​ഗ​ത്തി​ൽ 30 ഒ​ഴി​വും.

ടെ​ക്നീ​ഷ​ൻ ഗ്രേ​ഡ് 3 യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ/​ആ​ക്ട് അ​പ്ര​ന്‍റി​സ്ഷി​പ് പൂ​ർ​ത്തി​യാ​ക്കി​യ മെ​ട്രി​ക്കു​ലേ​ഷ​ൻ/​എ​സ്എ​സ്എ​ൽ​സി​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ടെ​ക്നീ​ഷ​ൻ ഗ്രേ​ഡ് 1 യോ​ഗ്യ​ത: ഫി​സി​ക്സ്/​ഇ​ല​ക്‌​ട്രോ​ണി​ക്സ്/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ​ടി/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ സ്ട്രീ​മു​ക​ളി​ൽ സ​യ​ൻ​സ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും സ​ബ് സ്‌​കീ​മു​ക​ളി​ൽ ബി​എ​സ്‌​സി അ​ല്ലെ​ങ്കി​ൽ 3 വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം.

തെ​ര​ഞ്ഞെ​ടു​പ്പ് കം​പ്യൂ​ട്ട​ർ ബേ​സ്ഡ് ടെ​സ്റ്റ് (സി​ബി​ടി) മു​ഖേ​ന. ഫീ​സ്: 500 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ആ​ർ​ആ​ർ​ബി​യു​ടെ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക.

www. rrbthiruvananthapuram.gov.in