ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ ഗോഹട്ടിയിലെ ഡോ. ഭുവനേശ്വർ ബോറോ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, വിശാഖപട്ടണത്തെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ചച് സെന്റർ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ 87 വിവിധ ഒഴിവുകൾ. മേയ് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തികകൾ
മെഡിക്കൽ ഓഫീസർ (ഇന്റർവെൻഷണൽ റേഡിയോളജി, ബ്രസ്റ്റ് സർജറി, മെഡിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി-പീഡിയാട്രിക്, റേഡിയോ ഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, ഇന്റൻസിവിസ്റ്റ്-ക്രിട്ടിക്കൽ); മെഡിക്കൽ ഫിസിസിസ്റ്റ്; ഓഫീസർ ഇൻ ചാർജ് (ഡിസ്പെൻസറി); സയന്റിഫിക് അസിസ്റ്റന്റ് (ന്യൂക്ലിയർ മെഡിസിൻ); സയന്റിഫിക് ഓഫീസർ (ട്രയൽ കോ-ഓർഡിനേറ്റർ); അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്; ഫീമെയിൽ നഴ്സ് കിച്ചണ്‍ സൂപ്പർവൈസർ; ടെക്നീഷൻ (ഐസിയു ഒടി, ഹൗസ്കീപ്പിംഗ്, മോളിക്കുലാർ പതോളജി, ഇലക്രിക്കൽ, എൻഡോസ്കോപ്പി); സ്റ്റെനോഗ്രാഫർ ലോവർ ഡിവിഷൻ ക്ലാർക്ക്.
ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൽ 28 ഒഴിവ്. പട്ടിക വിഭാഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റാണ്. ഓണ്‍ലൈൻ അപേക്ഷ മേയ് 7 വരെ. തസ്തികകൾ: മെഡിക്കൽ ഫിസിസിസ്റ്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രഫർ, ഫീമെയിൽ നഴ്സ്, ടെക്നീഷൻ.
ww.tmc.gov.in