Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
വിവാദങ്ങളിൽ മുങ്ങാതെ ഓണച്ചിത്രങ്ങൾ
Monday, September 9, 2024 11:07 AM IST
ഓണക്കാലം എന്നും തിയറ്ററുകള്‍ക്കും ഉത്സവകാലമാണ്. സൂപ്പർ താരചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളുമൊക്കെ തിയറ്റർ നിറയ്ക്കാനെത്തുന്ന കാലം. ഓണക്കാല റിലീസ് ലക്ഷ്യമാക്കിത്തന്നെ സിനിമകൾ ഒരുക്കാറുണ്ട്.
എന്നാൽ, മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിസന്ധിക്കിടെയാണ് 2024ലെ ഓണം കടന്നുവരുന്നത്. സിനിമാരംഗത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കോളിളക്കം മലയാള സിനിമയെ ആകമാനം പിടിച്ചുലച്ചിരിക്കുന്നു. സ്ത്രീകൾക്കുനേരേ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളും പ്രമുഖരെ അടക്കം നിരവധി താരങ്ങളെയും ടെക്നീഷൻമാരെയുമൊക്കെ ഗുരുതരമായ കേസുകളിലും അകപ്പെടുത്തിയിരിക്കുന്നു.
ആരോപണങ്ങൾ ഭാരവാഹികൾക്കുമെതിരേയുള്ള കൊടുങ്കാറ്റായി മാറിയതോടെ അമ്മ സംഘടനയും ആകെയുലഞ്ഞു. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. വെളിപ്പെടുത്തലുകളെച്ചൊല്ലിയും രാജിയെച്ചൊല്ലിയും സംഘടനയ്ക്കുള്ളിൽത്തന്നെ ചേരിതിരിവ് പ്രകടമായി.
ഇത്രയും പ്രതിസന്ധികൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇത്തവണ ഒാണച്ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമാരംഗത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങൾക്കെതിരേയുള്ള പ്രതിഷേധം തിയറ്ററുകളിൽ പ്രതിഫലിക്കില്ലെന്ന പ്രതീക്ഷയോടെയാണ് അണിയറക്കാർ ഓണച്ചിത്രങ്ങൾ റീലീസ് ചെയ്യുന്നത്.
വിവാദം ഉയരുന്നതിനു മുമ്പു തന്നെ സജ്ജമായതാണ് ഒാണച്ചിത്രങ്ങൾ എല്ലാംതന്നെ. അതേസമയം, സൂപ്പർതാരങ്ങളുടെയും മലയാളത്തിലെ പ്രമുഖ മുൻനിര യുവ നായകന്മാരുടെയും സിനിമകൾ ഈ ഓണത്തിനു പ്രദർശനത്തിനില്ല എന്നതും ശ്രദ്ധേയം. ഈ ഒാണക്കാലത്ത് തിയറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങൾ ഇവയാണ്.
ഇളയ ദളപതിയുടെ ഗോട്ട്
ഇളയ ദളപതി വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം GOAT ഓണക്കാലത്ത് മലയാള സിനിമകളോടു മത്സരിക്കാൻ സെപ്റ്റംബർ അഞ്ചിന്, കുറച്ചു നേരത്തെതന്നെ തിയറ്ററുകളിലെത്തി. The Greatest Of All Time എന്നാണ് സിനിമയുടെ മുഴുവൻ പേര്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 400 കോടി ബജറ്റിലാണ് നിർമിച്ചത്. റിലീസിന് മുന്നേ പ്രീ-ബുക്കിങ്ങിൽ സിനിമ റിക്കാർഡ് നേടി. ഇന്ത്യൻ 2-നെയും മറികടന്നിരുന്നു.
അജയന്റെ രണ്ടാം മോഷണം
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം). കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ ട്രിപ്പിൾ റോളിൽ ആണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസ്, യുജിഎം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരുടേതാണ് തിരക്കഥ. ടൊവിനോ അഭിനയിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണിത്.
കിഷ്കിന്ധാകാണ്ഡം
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കിഷ്കിന്ധാകാണ്ഡം. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നു. ഗുഡ്വിൽ എന്റടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമിക്കുന്നത്.
കൊണ്ടല്‍
വീക്കെന്റ് ബ്ലോക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ ആണ് മറ്റൊരു ഓണച്ചിത്രം. കൊണ്ടൽ എന്ന വാക്ക് കടൽ മക്കളുടേതാണ്. കടലിൽനിന്നു കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് ഇവർ കൊണ്ടൽ എന്നു പറയുന്നത്. മാനുവൽ എന്ന യുവാവിന്റെ മനസിൽ നുരയുന്ന പ്രതികാരം കനലായി എരിയുന്നത് കടലിനെയും കടപ്പുറത്തെയും സംഘർഷഭരിതമാക്കുന്ന കഥ.
പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ നടൻ ആന്റണി വർഗീസ് (പെപ്പെ) മാനുവലിനെ അവതരിപ്പിക്കുന്നു. പ്രശസ്ത ബോളിവുഡ് താരം രാജ് ബി. ഷെട്ടി ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമായെത്തുന്നു.
നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദീൻ നാസർ, നെബീഷ് ബൻസൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, പി.എച്ച്. അഫ്സൽ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭ, കുടശനാട് കനകം, ഉഷ, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിടുന്നു.
ബാഡ് ബോയ്സ്
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളിലെ ത്തുന്ന ഒമർ ലുലു ചിത്രമാണ് ബാഡ് ബോയ്സ്. കളർഫുൾ ചിത്രം. കോമഡിയും ആക്ഷനും ഒരുപോലെ സംയോജിപ്പിച്ച് എത്തുന്നു.
അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യുവാണ് നിർമിക്കുന്നത്. അജു വർഗീസ്, ബാല, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ, വിഷ്ണു ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
കുമ്മാട്ടിക്കളി
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ആദ്യമായി നായകനാവുന്ന കുമ്മാട്ടിക്കളിയും ഓണത്തിനു തിയറ്ററുകളിലലെത്തും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർബി ചൗധരി നിർമിക്കുന്ന ഈ സിനിമ ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകൻ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്നു. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻലാൽ, ആൽവിൻ ആന്റണി ജൂണിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രമാണ് ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്. ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നിവയുടെ സംവിധായകൻ ഷെബി ചൗഘട്ടും ഒന്നിക്കുന്ന സിനിമയാണിത്.
സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസാണ് നായകൻ. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു. സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, വൈഷ്ണവ്, സോണിയ മൽഹാർ, സാബു ഗുണ്ടുകാട്, സുന്ദർ, അഷ്റഫ് പാലയ്ക്കൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
പ്രതിഭ ട്യൂട്ടോറിയൽസ്
അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ചു ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമിച്ച പ്രതിഭ ട്യൂട്ടോറിയൽസും ഓണത്തിന് രണ്ടു നാൾ മുന്‍പു തിയറ്ററുകളിൽ എത്തും. ഡിഒപി രാഹുൽ സി. വിമല. സംഗീതം കൈലാസ്മേനോൻ.
സുധീഷ്, നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ (ഹൃദയം ഫെയിം), ശിവജി ഗുരുവായൂർ, എൽദോ രാജു, ആരതി നായർ,അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നു.
മത്സരിക്കാൻ ഈ ചിത്രങ്ങളും
ഏതാനും ദിവസങ്ങൾക്കു മുന്‍പു തിയറ്ററുകളിലെത്തിയ ജീത്തു ജോസഫിന്റെ നുണക്കുഴി, ആനന്ദ് മേനോന് സംവിധാനം ചെയ്ത വാഴ, ഷാജി കൈലാസിന്റെ ഹണ്ട്, സൈജു ശ്രീധരന്റെ ഫുട്ടേജ്, അരുണ്‍ വെണ്‍പാലയുടെ കര്‍ണിക, ഹരിദാസിന്റെ താനാരാ, വി.കെ. പ്രകാശിന്റെ പാലും പഴവും, കണ്ണന് താമരക്കുളത്തിന്റെ വിരുന്ന്, കൃഷ്ണദാസ് മുരളിയുടെ ഭരതനാട്യം തുടങ്ങിയ ചിത്രങ്ങളും ഓണച്ചിത്രങ്ങളോടു മത്സരിക്കാന്‍ തിയറ്ററുകളിലുണ്ട്.
മേപ്പടിയാൻ എന്ന ചിത്രത്തിനു ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെ 20ന് ഓണച്ചിത്രങ്ങളോടു മത്സരിക്കാനെത്തും. പ്രശസ്ത നർത്തകി മേതിൽ ദേവികയാണ് നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
തയാറാക്കിയത് : പ്രദീപ് ഗോപി
ത്രില്ലർ മൂഡിൽ ബോഗയ്ൻവില്ല; ട്രെയിലർ പുറത്ത്
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമ
"ക്രൗര്യം' ഒക്ടോബർ 18ന്
പുതുമുഖം സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങ
ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു; എന്നാലും യാത്ര തുടരുന്നുവെന്ന് സലിംകുമാർ
തന്റെ 55-ാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ വ്യത്യസ്തമായ കുറിപ്പുമായി നടൻ സലിംക
ദയാഭാരതി തീയറ്ററുകളിലേക്ക്
ഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാര
"ത്രയം' ഒക്ടോബർ 25ന്
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ
റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഷാഹി കബീർ ചിത്രം പൂർത്തിയായി
റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്ക
നടന് ടി.പി മാധവൻ അന്തരിച്ചു
കൊല്ലം: നടന് ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു
ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ; ‘വടക്കൻ വീരഗാഥ’ റി റിലീസിന്
പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിനു ശേഷം മറ്റൊരു മമ്മൂട്ടി ചി
‘ആട് 3: വണ്‍ ലാസ്റ്റ് റൈഡ്’; തിരക്കഥ പൂർത്തിയാക്കി മിഥുൻ മാനുവൽ
ആട് സിനിമയുടെ മൂന്നാം ഭാഗം തിരക്കഥ പൂർത്തിയാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമ
ലുക്മാനും വീണ നായരും ഒന്നിക്കുന്ന കുണ്ടന്നൂരിലെ കുത്സിതലഹള
ലുക്മാൻ അവറാൻ, വീണ നായർ, ആശാ മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേഡര
ഫഹദിനെക്കുറിച്ചുള്ള ഈ ആശങ്ക ഞാൻ അവരോട് പങ്കുവച്ചു, പക്ഷേ; അവരുടെ മറുപടി എന്നെ ഞെട്ടിച്ചു
ഫഹദ് ഫാസിലിനെപ്പോലെ സ്വാഭാവിക അഭിനയം കൈവശമുള്ള ഒരു അഭിനേതാവിനെ താൻ ഇതുവരെ
ദീപിക ഇപ്പോൾ കുഞ്ഞിന്റെയരികിൽ, എന്റെ ഡ്യൂട്ടി രാത്രിയില്‍: രണ്‍വീര്‍ സിംഗ്
പൊതുവേദിയിൽ ആദ്യമായി കുഞ്ഞിനെക്കുറിച്ച് സംസാരിച്ച് രൺവീർ സിംഗ്. സിങ്കം എഗെയ്ൻ
ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്; ട്രാപ്പിൽ അകപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ
ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദ
ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഉടന്‍ ചോദ്യം ചെയ്യും
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളാ
എമ്പുരാനിൽ നിന്നും ലൈക്ക പിന്മാറിയിട്ടില്ല; ഊഹാപോഹങ്ങൾ തള്ളി പൃഥ്വിരാജ്
എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറ
ത്രില്ലർ മൂഡിൽ ബോഗയ്ൻവില്ല; ട്രെയിലർ പുറത്ത്
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമ
"ക്രൗര്യം' ഒക്ടോബർ 18ന്
പുതുമുഖം സിനോജ് മാക്സ്, ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങ
ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു; എന്നാലും യാത്ര തുടരുന്നുവെന്ന് സലിംകുമാർ
തന്റെ 55-ാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ വ്യത്യസ്തമായ കുറിപ്പുമായി നടൻ സലിംക
ദയാഭാരതി തീയറ്ററുകളിലേക്ക്
ഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തിൽ അംഗീകാര
"ത്രയം' ഒക്ടോബർ 25ന്
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ
റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഷാഹി കബീർ ചിത്രം പൂർത്തിയായി
റോഷൻ മാത്യു,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ തിരക്ക
നടന് ടി.പി മാധവൻ അന്തരിച്ചു
കൊല്ലം: നടന് ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു
ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ; ‘വടക്കൻ വീരഗാഥ’ റി റിലീസിന്
പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകം എന്ന ചിത്രത്തിനു ശേഷം മറ്റൊരു മമ്മൂട്ടി ചി
‘ആട് 3: വണ്‍ ലാസ്റ്റ് റൈഡ്’; തിരക്കഥ പൂർത്തിയാക്കി മിഥുൻ മാനുവൽ
ആട് സിനിമയുടെ മൂന്നാം ഭാഗം തിരക്കഥ പൂർത്തിയാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമ
ലുക്മാനും വീണ നായരും ഒന്നിക്കുന്ന കുണ്ടന്നൂരിലെ കുത്സിതലഹള
ലുക്മാൻ അവറാൻ, വീണ നായർ, ആശാ മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേഡര
ഫഹദിനെക്കുറിച്ചുള്ള ഈ ആശങ്ക ഞാൻ അവരോട് പങ്കുവച്ചു, പക്ഷേ; അവരുടെ മറുപടി എന്നെ ഞെട്ടിച്ചു
ഫഹദ് ഫാസിലിനെപ്പോലെ സ്വാഭാവിക അഭിനയം കൈവശമുള്ള ഒരു അഭിനേതാവിനെ താൻ ഇതുവരെ
ദീപിക ഇപ്പോൾ കുഞ്ഞിന്റെയരികിൽ, എന്റെ ഡ്യൂട്ടി രാത്രിയില്‍: രണ്‍വീര്‍ സിംഗ്
പൊതുവേദിയിൽ ആദ്യമായി കുഞ്ഞിനെക്കുറിച്ച് സംസാരിച്ച് രൺവീർ സിംഗ്. സിങ്കം എഗെയ്ൻ
ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്; ട്രാപ്പിൽ അകപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ
ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദ
ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഉടന്‍ ചോദ്യം ചെയ്യും
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളാ
എമ്പുരാനിൽ നിന്നും ലൈക്ക പിന്മാറിയിട്ടില്ല; ഊഹാപോഹങ്ങൾ തള്ളി പൃഥ്വിരാജ്
എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രൊഡക്ഷൻസ് പിന്മാറ
ഹ..ഹാ..ഹി..ഹു; ലഹരിപ്പാർട്ടി റിമാൻഡ് റിപ്പോർട്ടിന് പിന്നാലെ പ്രയാഗയുടെ പ്രതികരണം
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നത
ക്രെഡിറ്റ് സ്കോർ ചിത്രീകരണം പൂർത്തിയായി
കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഇഎ
ഉണ്ണി മുകുന്ദന്റെ മാർക്കോ; ക്ലൈമാക്സ് പൂർത്തിയായി
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "മാ
ശിവജി ഗുരുവായൂരും ജയരാജ് വാര്യറും പ്രധാനവേഷത്തിലെത്തുന്ന സ്വച്ഛന്ദമൃത്യു
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേ
അവനെ പുന്നാരിക്കുന്നവരെയെല്ലാം അവൻ അകത്തേക്ക് കയറ്റിവിട്ടു; തിയോയുടെ വിയോഗത്തിൽ കല്യാണി
പ്രിയപ്പെട്ട വളർത്തുനായ തിയോയുടെ വിയോഗം തന്നെ ഏറെ തളർത്തിയെന്ന് നടി കല്യാണി പ
ഗേറ്റിനടുത്തുനിന്നും കുട്ടേട്ടൻ ഞങ്ങളെ വിളിച്ച് വീടിനകത്തേക്ക് പോയി; ബാഹുല്‍ രമേശ്
കിഷ്കിന്ധാ കാണ്ഡം തകർപ്പൻ ജയവുമായി മുന്നേറുന്പോൾ ഹൃദയത്തില്‍ തട്ടുന്ന കുറിപ്പ
സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തുന്ന പൊറാട്ടുനാടകം തിയറ്ററുകളിലേയ്ക്ക്
തികഞ്ഞ ആക്ഷേപഹാസ്യചിത്രമെന്നു വിശേഷിപ്പിക്കാവുന്ന പൊറാട്ടുനാടകം ഒക്ടോബർ പതി
അമൽ നീരദിന്റെ ഭാര്യ ആകുന്നതിന് മുൻപ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതാണ്: റിമ
നടി ജ്യോതിർമയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് മറുപടി കൊടുത്ത് റിമ കല്ലിങ
ഗോട്ടിലെ അഭിനയത്തിന് പ്രതിഫലം വാങ്ങിയില്ല, ശിവകാര്ത്തികേയന് ആഡംബര വാച്ച് നൽകി വിജയ്; വീഡിയോ
ഗോട്ട്സി നിമയിൽ അതിഥിവേഷത്തിലെത്തി ആരാധകരുടെ കൈയടി നേടിയ ശിവകാർത്തികേയന്
എആര്‍എം സിനിമയുടെ വ്യാജ പതിപ്പ്; കൊച്ചി സൈബര്‍ പോലീസ് കോയമ്പത്തൂരില്‍
തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന "അജയന്റെ രണ്ടാം മോഷണം -എആര്‍എം' സിനിമയുടെ വ
ഞാനും അനീതി നേരിട്ടു; വെളിപ്പെടുത്തി വിമല രാമന്
ഒരു വേനല്‍പുഴയില്‍ എന്ന പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വ
ലൈംഗിക അതിക്രമ കേസ്: ജയസൂര്യയെ ചോദ്യം ചെയ്യും, നോട്ടീസ് നൽകി
നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തി
മാത്യൂസും തങ്കനും തമ്മിലുള്ള ഇന്റിമേറ്റ് രംഗം ഒഴിവാക്കാൻ കാരണം മമ്മൂട്ടി അല്ല: ജിയോ ബേബി
കാതൽ എന്ന ചിത്രത്തിൽ മാത്യൂസും തങ്കനും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഒഴിവാക്
മുസ്തഫയെ വിവാഹം കഴിച്ചതുകൊണ്ട് ഞങ്ങളുടെ കുട്ടികൾ കുട്ടികൾ തീവ്രവാദികളാകുമെന്ന് പറഞ്ഞവരുണ്ട്: പ്രിയാമണി
മുസ്തഫയെ വിവാഹം കഴിച്ചതിന്റെ പേരിൽ ഇപ്പോഴും തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂ
സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോന്നത് വളരെ വിഷമിച്ച്; വേദി വിട്ടുപോകാൻ പറഞ്ഞത് പ്രിൻസിപ്പാൾ: ബിബിൻ ജോർജ്
ഗുമസ്തന് എന്ന സിനിമയുടെ പ്രചാരണത്തിനായി കോളജിലെത്തിയ നടൻ ബിബിൻ ജോർജിനെ
ഷൈൻ ടോമിന്റെ ഈ നോട്ടം പേടിപ്പിക്കും; ഒരു അന്വേഷണത്തിന്റെ തുടക്കം ഫസ്റ്റ്ലുക്ക്
എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം എന
ഞാൻ സ്ത്രീ വിരുദ്ധനല്ല, ഒപ്പം അഭിനയിച്ച സ്ത്രീകളെല്ലാം വീണ്ടും എനിക്കൊപ്പം അഭിനയിക്കണമെന്നാണ് പറയുക: വിനായകൻ
താൻ ഒരിക്കലും ഒരു സ്ത്രീവിരുദ്ധനല്ലെന്ന് നടൻ വിനായകൻ. തന്നെ പരിചയമുള്ള ഒരു സ
നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി അന്തരിച്ചു; 38കാരിയായ ഗായത്രിയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി (38) അന്തരിച്ചു. ഹൃദയാഘ
സാമന്ത-നാഗചൈതന്യ വിവാഹമോചനം; അവസാനിക്കാതെ ചർച്ചകൾ
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ബോളിവുഡിലും സജീവമായി മാറ
സ്നേഹ ചൈതന്യമേ, ജീവ സംഗീതമേ; ശ്രദ്ധേയമായി സ്വർഗത്തിലെ ഈ ഗാനം
ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ പ്രചാരം നേടിയ ഇസ്രയേലിൻ നാഥനായ, ദൈവത്തെ മറന്നു ക
ഉദ്ഘാടനത്തിനിടെ വേദി തകർന്നു; നടി പ്രിയങ്ക മോഹൻ ഉൾപ്പടെ താഴേക്ക്; വീഡിയോ
തെന്നിന്ത്യൻ നടി പ്രിയങ്ക മോഹൻ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ വേദി തകർന്ന് അ
വിജയിക്കൊപ്പം അഭിനയിക്കാൻ ഒരവസരം ലഭിച്ചിരുന്നെങ്കിൽ; അന്ന് അഭിമുഖത്തിൽ പറഞ്ഞത് ഇന്ന് മമിതയുടെ കൈയിൽ
നടൻ വിജയിക്കൊപ്പം അഭിനയിക്കുക എന്ന മമിത ബൈജുവിന്റെ ആഗ്രഹത്തിന്റെ സഫലീകര
വേട്ടയ്യനിൽ രജനി വാങ്ങിയത് 125കോടി? മഞ്ജുവും ഫഹദും വാങ്ങിയത് എത്രയെന്നറിയാമോ?
ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വേട്ടയ്യൻ റിലീസിനൊരുങ്ങുക
വിജയ്യുടെ അവസാനചിത്രം; പ്രധാനവേഷത്തിൽ മമിത ബൈജുവും
വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ചെന്നൈയിൽ നടന്ന
വിവാദങ്ങൾക്കിടയിലും ജയം രവിയും നടി പ്രിയങ്കയുമായുള്ള വിവാഹം കഴിഞ്ഞോ?
ഭാര്യ ആർതിയുമായുള്ള വിവാഹമോചന വാർത്തകളുടെ വിവാദങ്ങൾക്ക് പിന്നാലെ നടൻ ജയം
Latest News
പോര് മുറുകുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടന്ന് ഗവർണർ
സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നിമാറി; രണ്ടു പേർക്ക് പരിക്ക്
ശബരിമലയിൽ ഇനി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തിലും മാറ്റം
മദ്യപാന വീഡിയോ പുറത്ത്; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ നീക്കി
ഏഴാം ക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ
Latest News
പോര് മുറുകുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടന്ന് ഗവർണർ
സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നിമാറി; രണ്ടു പേർക്ക് പരിക്ക്
ശബരിമലയിൽ ഇനി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തിലും മാറ്റം
മദ്യപാന വീഡിയോ പുറത്ത്; എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ നീക്കി
ഏഴാം ക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top