എ​സ്എ​ൻഎംസി വാ​ഷിം​ഗ്ട​ണ്‍ ഡി​സി വി​ഷു സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു
Thursday, May 1, 2025 5:29 AM IST
സ​ന്ദീ​പ് പ​ണി​ക്ക​ര്‍
വാഷിംഗ്ടൺ ഡിസി: വി​ദേ​ശ പെ​രു​മ​ക​ളി​ലും ആ​ഘോ​ഷ ആ​ര​വ​ങ്ങ​ളു​ടെ ത​നി​മ ന​ഷ്ട​മാ​കാ​തെ എ​സ്എ​ൻഎംസി ഈ ​വ​ർ​ഷ​വും വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ പ്രൗ​ഢ ഗാം​ഭീ​ര്യ​മാ​യി ആ​ഘോ​ഷി​ച്ചു. മെ​രി​ലാ​ൻ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കു എ​സ്എ​ൻഎംസി പ്ര​സി​ഡന്‍റ് ​പ്രേം​ജി​ത്ത് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

എ​സ്എ​ൻഎംസി യു​ടെ മു​തി​ർ​ന്ന എ​ല്ലാ കു​ടും​ബാ​ങ്ങ​ളും ഈ ​വ​ർ​ഷ​ത്തെ വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ അ​നി​ർ​വ​ച​നീ​യ​മാ​യ അ​നു​ഭ​വ​മാ​യി മാ​റി. ഭ​ക്തി​സാ​ന്ദ്ര​മാ​യ പൂ​ജാ​ദി ക​ർ​മ​ങ്ങ​ൾ​ക്കു ശേ​ഷം എ​ല്ലാ​വ​ർ​ക്കും വി​ഷു കൈ​നീ​ട്ടം ന​ല്കി.



പ​ര​മ്പ​രാ​ഗ​ത പൈ​തൃ​ക​ത്തിന്‍റെ​ മാ​റ്റു​കൂ​ട്ടു​ന്ന വി​ഷു സ​ദ്യ​ക്ക് ശേ​ഷം, പ്രാ​യ​ഭേ​ദ​മെ​ന്യേ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച വ​ർ​ണ​ശ​ബ​ള​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ വി​ഷു ആ​ഘോ​ഷ​ങ്ങ​ളു​ടെ ത​നി​മ നി​ല​നി​ർ​ത്തി.



ചി​ര​കാ​ല സ്മ​ര​ണ​ക​ൾ​ക്കു പു​തു​ജീ​വ​ൻ ന​ൽ​കി​കൊ​ണ്ട് ത​ത്സ​മ​യം ചി​ട്ട​പ്പെ​ടു​ത്തി​യ തി​രു​വാ​തി​ര അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി. യൂ​ത്ത് പ്രസി​ടന്‍റ് മാ​സ്റ്റ​ർ പ്ര​ണി​തി​ന്‍റെ ന​ന്ദി​പ്ര​ക​ട​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ പ​ര്യ​വ​സാ​നി​ച്ചു.