ന്യൂയോർക്ക്: ഓർമ ഇന്റർനാഷ്ണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് പിൻറ്റോ കണ്ണമ്പള്ളി, ട്രെഷറർ റോഷൻ പ്ലാമ്മൂട്ടിൽ, ഓർമ ടാലന്റ് ഫോറം ചെയർമാൻ ജോസ് തോമസ്, പിആർഒ മെർളിൻ അഗസ്റ്റിൻ എന്നിവർ അനുശോന പ്രസംഗം നടത്തി.
ഓർമ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി ക്രിസ്റ്റി അബ്രാഹം, ജോയിന്റ് ട്രഷറർ സാറ ഐപ്പ്, ലീഗൽ സെൽ ചെയർ അറ്റോണി ജോസ് കുന്നേൽ, പബ്ലിക് റിലേഷൻസ് ചെയർ വിൻസന്റ് ഇമ്മാനുവൽ, മുൻ പ്രസിഡന്റ് ജോർജ് നടവയൽ,
വൈസ് പ്രസിഡന്റുമാർ അനു എൽവിൻ അബുദാബി, സഞ്ജു സോൺസൺ സിംഗപ്പുർ, മാത്യു അലക്സാണ്ടർ യുകെ, ചെസിൽ ചെറിയാൻ കുവൈറ്റ്, സാർ ജെന്റ് ബ്ലെസൻ മാത്യു, അമേരിക്ക റീജിയൺ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈല രാജൻ,
ജെയിംസ് തുണ്ടത്തിൽ ചാപ്റ്റർ പ്രസിഡന്റ് നോർത്ത് കരോളിന്, ഇന്ത്യാ റീജിയൺ പ്രസിഡന്റ് കെ. ജെ. ജോസഫ്, കുര്യാക്കോസ് മാണി വയലിൽ കേരള പ്രൊവിൻസ് പ്രസിഡന്റ്, ഷാജി ആറ്റുപുറം ഫിനാൻസ് ഓഫീസർ, കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഷൈനി സന്തോഷ്,
ഷാർജയിൽ നിന്നും റജി തോമസ്, ലണ്ടനിൽ നിന്ന് സാം ഡേവിഡ് മാത്യു, കാനഡയിൽ നിന്ന് ഗിബ്സൺ ജേക്കബ്, തിരുവനന്തപുരത്തുനിന്ന് ഡോ. കെ. ജി. വിജയലക്ഷ്മി, കോഴിക്കോട് നിന്ന് ഡോ. അജിൽ അബ്ദുള്ള തുടങ്ങി ഒട്ടനവധി അംഗങ്ങൾ അനുശോചന സന്ദേശങ്ങൾ കൈമാറി.