ന്യൂയോർക്ക് : ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഫൊക്കാനയുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു. വിവിധ സഭാ പിതാക്കന്മാരെയും രാഷ്ട്രീയ നേതാക്കളെയും ഒരേ വേദിയിലെത്തിച്ചായിരുന്നു പ്രാർഥനയെന്നത് ശ്രദ്ധേയമായി.
വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന പ്രാർഥനായോഗത്തിൽ മതമേലധ്യക്ഷൻമാരും രാഷ്ട്രീയ, സാമൂഹിക നേതാക്കന്മാരും മാർ പാപ്പയ്ക്ക് നിത്യശാന്തി നേർന്നു. കേരളത്തിലെയും ഡൽഹിയിലെയും റോമിലെയും നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയമതമേലധ്യക്ഷൻമാരെ ഒരേ സമയം പങ്കെടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായത് ഫൊക്കാനയുടെ സംഘടനാ മികവു കൊണ്ടാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
മലങ്കര സഭയുടെ പരിശുദ്ധ ബസേലിയോസ് മാത്യുസ് തൃതീയൻ കത്തോലിക്കാ ബാവ, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, അമേരിക്കയിലെ മലങ്കര യാക്കോബായ ആർച്ച് ബിഷപ്പ് യെൽദോ മാർ തീത്തോസ്, ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, മാർത്തോമ സഭയുടെ റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സ്വാമി ഗുരുരത്നം ജ്ഞാനതപസി, മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ബി.ജെ. പി. ദേശീയ വക്താവ് ഡോ. ബി.എസ്. ശാസ്ത്രി, റവ. ഫാ. മാത്യു കോയിക്കൽ (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ,സിബിസിഐ ) തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
റോക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ജോർജ് കള്ളിവയൽ (എഡിറ്റർ, ദീപിക) മധു കൊട്ടാരക്കര (ഹെഡ്, 24 യുഎസ്എ), ഇമലയാളി ചീഫ് എഡിറ്റർ ജോർജ്ജ് ജോസഫ്, ടോം കുര്യാക്കോസ് (അസ്സോസിയേറ്റ് എഡിറ്റർ, ന്യൂസ് 18). യൂ.എ. നസീർ തുടങ്ങിയവരും അനുശോചനം അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, ജോയന്റ് സെക്രെട്ടറി മനോജ് ഇടമന, വിമെൻസ് ഫോറം ചെയർ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, പോൾ കറുകപ്പള്ളിൽ, ജോർജി വർഗീസ് ഫിലിപ്പോസ് ഫിലിപ്പ്, ആൽബർട്ട് ആന്റണി, മാമ്മൻ സി. ജേക്കബ്, തുടങ്ങിയവരും ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ചു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് സജിമോൻ ആന്റണി സ്വാഗതം ആശംസിച്ചു. ട്രഷർ ജോയി ചാക്കപ്പൻ നന്ദി രേഖപ്പെടുത്തി.