ജോസ് പനച്ചിപ്പുറത്തിന് ന്യൂയോർക്കിൽ വെള്ളിയാഴ്ച സ്വീകരണം നൽകും
Thursday, May 1, 2025 6:09 AM IST
ഷോളി കുമ്പുളുവേലി
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ള മ​നോ​ര​മ എ​ഡി​റ്റോ​റി​യ​ൽ ഡ​യ​റ​ക്ട​റും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജോ​സ് പ​ന​ച്ചി​പ്പു​റ​ത്തി​നു ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

വാ​ലി കോ​ട്ടേ​ജി​ലു​ള്ള മ​ല​ബാ​ർ പാ​ല​സ് റ​സ്റ്റ​റ​ന്‍റി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നു പു​റ​മെ മി​ക​ച്ച ചെ​റു​ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​ണ് പ​ന​ച്ചി​പ്പു​റം.

അ​ദ്ദേ​ഹ​ത്തി​ന്‍റെ "ക​ണ്ണാ​ടി​യി​ലെ മ​ഴ’ എ​ന്ന നോ​വ​ലി​ന് 2005ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും 1971ൽ ​മി​ക​ച്ച ചെ​റു​ക​ഥ​യ്ക്ക് സ​മ​സ്ത​കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഈ ​യോ​ഗ​ത്തി​ലേ​ക്ക് ഇ​ന്ത്യ പ്ര​സ് ക്ല​ബ് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷോ​ളി കു​മ്പി​ളു​വേ​ലി - 914 330 6340, ജോ​ജോ കൊ​ട്ടാ​ര​ക്ക​ര - 347 465 0457 ബി​നു തോ​മ​സ് - 516 322 3919, മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ - 518 894 1271, ജേ​ക്ക​ബ് മ​നു​വേ​ൽ - 516 418 8406, ജോ​ർ​ജ് ജോ​സ​ഫ് - 917 324 4907.