പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; 10 പേർക്ക് പരിക്ക്
Friday, May 2, 2025 4:29 PM IST
കൊച്ചി: പെരുമ്പാവൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.
കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പാണിയേലിയിൽ എത്തിയതായിരുന്നു സംഘം.
ജീപ്പ് പാണിയേലി ചെളിയിൽ നിയന്ത്രണംവിട്ട് തലകീഴായി മറയുകയായിരുന്നു.