കോഴിക്കോട് മെഡിക്കൽ കോളജിലെ പുക; മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി
Saturday, May 3, 2025 12:58 AM IST
കോഴിക്കോട് : മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്ന സംഭവത്തിന് പിന്നാലെ മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റിയതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ.
സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും യുപിഎസ് റൂമിൽ ഷോർട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്നും കളക്ടർ വ്യക്തമാക്കി. കാഷ്വാലിറ്റി ബ്ലോക്കിലുള്ള മുഴുവൻ ആളുകളെയും മാറ്റിയതായും കളക്ടർ അറിയിച്ചു.
യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നതെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഫയർ ഓഫീസർ ടി. രജീഷ് അറിയിച്ചു. ഷോട്ട് സർക്യൂട്ട് ആണോയെന്ന് പരിശോധിച്ച ശേഷമേ ഉറപ്പിക്കാൻ കഴിയു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഹെൽപ്പ് ഡസ്ക് തുറന്നുവെന്നും ഫയർ ഓഫീസർ അറിയിച്ചു.