യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ര​ക്ത​ദാ​ന കാ​മ്പ്
Saturday, June 21, 2025 3:26 PM IST
ഷോ​ളി കു​മ്പി​ളു​വേ​ലി
യോ​ങ്കേ​ഴ്‌​സ്: ന്യൂ​യോ​ർ​ക് ബ്ല​ഡ് സെ​ന്‍റ​റി​ൻ​റെ സ​ഹ​ക​ര​ണ​ത്തോ​ടെ യോ​ങ്കേ​ഴ്‌​സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യും ന്യൂ​യോ​ർ​ക് നൈ​റ്റ് ക്ല​ബും സം​യു​ക്ത​മാ​യി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​ന്നു.

രാ​വി​ലെ 11ന് ​ബ്ല​ഡ് ഡ്രൈ​വ് ആ​രം​ഭി​ക്കും. ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ ന്യൂ​യോ​ർ​ക്ക് അ​സം​ബ്ലി​മാ​ൻ നാ​ദ​ർ സാ​യ, വെ​സ്റ്റ്ചെ​സ്റ്റ​ർ കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ഷാ​ന വി​ല്യം​സ്, യോ​ങ്കേ​ഴ്‌​സ് സി​റ്റി​കൗ​ൺ​സി​ൽ വു​മ​ൺ ടി​ഷ ഡി​യാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

"ര​ക്ത ദാ​നം മ​ഹാ​ദാ​നം' എ​ന്ന ആ​പ്ത വാ​ക്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തി​നും അ​തോ​ടൊ​പ്പം സാ​മൂ​ഹി​ക സേ​വ​ന​ത്തി​ൽ ക്രൈ​സ്ത​വ പ്ര​തി​ബ​ദ്ധ​ത സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി​കൂ​ടി​യാ​ണ് ഈ ​ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​ന്ന​തെ​ന്ന് വി​കാ​രി റ​വ.​ഡോ. വി​ൻ​സെ​ന്‍റ് ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു​മാ​ത്ര​മ​ല്ല, ര​ക്ത​ദാ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും വ​രാ​വു​ന്ന​താ​ണെ​ന്നും വി​കാ​രി അ​റി​യി​ച്ചു.

അ​ഡ്ര​സ്‌: St. Mary's Malankara Catholic Church, 18 Trinity Street, Yonkers.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Smibin Scaria - 914 672 5129.