മേ​ജ​ർ ജേ​ക്ക​ബ് ഫി​ലി​പ്പോ​സ് അ​ന്ത​രി​ച്ചു
Saturday, July 19, 2025 10:57 AM IST
ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
കാ​ൽ​ഗ​റി: കു​മ്പ​നാ​ട് മാ​രാ​മ​ൺ കോ​ല​ത്തു വീ​ട്ടി​ൽ മേ​ജ​ർ ജേ​ക്ക​ബ് ഫി​ലി​പ്പോ​സ് (ചാ​ക്കോ​ച്ച​ൻ 91) അ​ന്ത​രി​ച്ചു. ആ​ലു​വ നെ​ടു​മ്പ​റ​മ്പി​ൽ ആ​നി ഫി​ലി​പ്സ് ആ​ണ് ഭാ​ര്യ. മ​ക്ക​ൾ ഫി​ലി​പ് ജേ​ക്ക​ബ്, എ​ബ്ര​ഹാം ജേ​ക്ക​ബ്. മ​രു​മ​ക​ൾ സെ​ലീ​ന ജേ​ക്ക​ബ്.

ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലും ബോം​ബെ ഭാ​ഭാ അ​റ്റോ​മി​ക് റി​സേ​ർ​ച് സെ​ന്‍റ​റി​ലും സേ​വ​നം അ​നു​ഷ്‌​ഠി​ച്ച​തി​ന് ശേ​ഷം കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​ദ്ദേ​ഹം ഫോ​ർ​ട്ട് മാ​ക് മ​റി​യി​ൽ "സ​ൺ​കോ​ർ' ഓ​യി​ൽ ക​മ്പ​നി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു.

കാ​ന​ഡ ആ​ൽ​ബെ​ർ​ട്ട​യി​ലെ കാ​ൽ​ഗ​റി​യി​ൽ കു​ടും​ബ സ​മേ​തം വ​സി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​വും ഭാ​ര്യ​യും ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി കോ​ട്ട​യം ക​ല്ല​റ​യി​ലെ സെ​യി​ന്‍റ് മാ​ത്യൂ​സ് റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

നൂ​റു ക​ണ​ക്കി​ന് കു​ടി​യേ​റ്റ വ്യ​ക്തി​ക​ളെ അ​വ​രു​ടെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ സ​ഹാ​യി​ച്ച​ട്ടു​ള്ള ചാ​ക്കോ​ച്ച​ൻ, കാ​ൽ​ഗ​റി​യി​ലെ സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

അ​ന്ത​രി​ച്ച മാ​രാ​മ​ൺ കോ​ല​ത്തു വീ​ട്ടി​ൽ ഫി​ലി​പ്പോ​സി​ന്‍റെ​യും നെ​ല്ലി​മ​ല ഈ​ശോ ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.