പ്ര​വീ​ൺ തോ​മ​സി​ന്‍റെ മാ​താ​വ് മേ​രി തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ചി​ച്ചു
Monday, July 21, 2025 5:47 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ഷി​ക്കാ​ഗോ​: ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സി​ന്‍റെ മാ​താ​വും പ്ര​യാ​റ്റു​കു​ന്നേ​ൽ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ മേ​രി തോ​മ​സ് (അ​മ്മ​ണി - 80 ) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു. ക​ലൂ​ർ തേ​ല​മ​ണ്ണി​ൽ കു​ടു​ബാം​ഗ​മാ​ണ്.

വ​ള​രെ​ക്കാ​ലം ഷി​ക്കാ​ഗോ​യി​ൽ താ​മ​സി​ച്ചി​രു​ന്ന മേ​രി തോ​മ​സ് കു​റ​ച്ചു കാ​ല​മാ​യി കേ​ര​ള​ത്തി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ച്ച് വ​രു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: പ്രീ​ത, പ്രി​ൻ​സ്, പ്ര​ദീ​പ്, പ്ര​വീ​ൺ (ഫൊ​ക്കാ​ന).

മ​രു​മ​ക്ക​ൾ: ജോ​സ് പെ​രി​ഞ്ചേ​രി, അ​നി​ത പു​ല്ലാ​ട്ടു, മി​റ്റ്സി പീ​രു​മേ​ട്, സു​നു ഇ​ട​ക്കാ​ടെ​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ (എ​ല്ലാ​വ​രും യു​എ​സി​ൽ). സം​സ്കാ​രം മ​ല്ല​പ്പ​ള്ളി സെ​ഹി​യോ​ൻ മാ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ത്തി.

മേ​രി തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ക​യും പ​രേ​ത​യു​ടെ ആ​ത്‌​മാ​വി​ന്‍റെ നി​ത്യ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജു,

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ, അ​ഡി​ഷ​ണ​ൽ ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.