രേ​ഷ്മ ര​ഞ്ജ​ൻ ഫോ​മാ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Friday, August 8, 2025 5:49 PM IST
ബി​നോ​യി സെ​ബാ​സ്റ്റ്യ​ൻ
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ അ​ര​ങ്ങേ​റു​ന്ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​റി​യ​പ്പെ​ടു​ന്ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും പ്ര​ഭാ​ഷ​ക​യു​മാ​യ രേ​ഷ്മ ര​ഞ്ജ​ൻ മ​ത്സ​രി​ക്കു​ന്നു.

ഫോ​മാ ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പ​ദ​വി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന രേ​ഷ്മ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഫോ​മ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്തു​ത്യാ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ കാ​ഴ്‌​ചവ​ച്ചി​ട്ടു​ണ്ട്.

ഫോ​മ നാ​ഷ​ന​ൽ ക​മ്മി​റ്റി​യം​ഗം, വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി, ഹെ​ർ സ്വാ​സ്ത്യ കാ​ൻ​സ​ർ പ്രോ​ജ​ക്റ്റ് പ്രോ​ഗ്രാം, വി​ദ്യാ​വാ​ഹി​നി സ്ക്‌​കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാം തു​ട​ങ്ങി അ​നേ​കം ജീ​വ​കാ​ര​ണ്യ​പ​ദ്ധ​തി​ക​ളു​ടെ മു​ൻ​നി​ര​യി​ൽ നി​ന്നു നേ​തൃ​ത്വ​മേ​കി​യ രേ​ഷ്മ 2025ൽ ​ഫോമ കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ സ​മ്മ​ർ ടു ​കേ​ര​ള പ​ദ്ധ​തി​ക്കു നേ​തൃ​ത്വ​മേ​കി​യ​ത്.

ഡാള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ രേ​ഷ്മ അ​സോ​സി​യേ​ഷ​ന്‍റെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ൽ ക്രി​യാ​ത്മ​ക​മാ​യ പ​ങ്കുവ​ഹി​ക്കു​ന്നു.

ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക സ​മി​തി രേ​ഷ്മയുടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും വി​ജ​യാ​ശം​സ നേ​രു​ക​യും ചെ​യ്തു.