ഗ്ലോ​ബ​ൽ വെ​ബി​നാ​ർ: സ്റ്റാ​ൻ​ലി ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ
Saturday, August 9, 2025 12:31 PM IST
സി​ബി​ൻ മു​ല്ല​പ്പ​ള്ളി
ന്യൂ​യോ​ർ​ക്ക്: ഫു​ൾ ഗോ​സ്‌​പെ​ൽ ബി​സി​ന​സ് മെ​ൻ​സ് ഫെ​ല്ലോ​ഷി​പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ വെ​ബി​നാ​റി​ൽ മ​ല​യാ​ളി​യും അ​മേ​രി​ക്ക​ൻ പൊ​ളി​റ്റി​ക്ക​ൽ ബി​സി​ന​സ്‌ സ്റ്റാ​റ്റ​ർ​ജി​സ്റ്റു​മാ​യ സ്റ്റാ​ൻ​ലി ജോ​ർ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​കും.

"ക​രി​സ്മാ​റ്റി​ക് ബോ​ർ​ഡ്‌​റൂം' എ​ന്ന വി​ഷ​യ​ത്തി​ൽ ശനിയാഴ്ച ​ഇ​ന്ത്യ​ൻ സ​മ​യം 12നാ​ണ് വെ​ബി​നാ​ർ. മി​ഷ​ന​റി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ്റ്റാ​ൻ​ലി ജോ​ർ​ജ്, യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡോ​നാ​ൾ​ഡ് ട്രംമ്പി​ന്‍റെ കാ​മ്പയി​ൻ സ്റ്റാ​റ്റ​ർ​ജി സം​ഘ​ത്തി​ലും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പ​ദേ​ശ​ക സ​മ​തി​യി​ലും അം​ഗ​മാ​യ ഏ​ക ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​ണ്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബി​സി​ന​സ് ലീ​ഡേ​ഴ്‌​സ്, സം​രം​ഭ​ക​ർ, പ്രൊ​ഫ​ഷ​ന​ലു​ക​ൾ എ​ന്നി​വ​ർ ഇ​തി​ൽ പ​ങ്കെ​ടു​ക്കും. 1952ൽ ​അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ ആ​സ്ഥാ​ന​മാ​ക്കി സ്ഥാ​പി​ത​മാ​യ രാ​ജ്യാ​ന്ത​ര സംഘ​ട​ന​യാ​യ ഫു​ൾ ഗോ​സ്‌​പെ​ൽ ബി​സി​ന​സ് മെ​ൻ​സ് ഫെ​ല്ലോ​ഷി​പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​നു 90 രാ​ജ്യ​ങ്ങ​ളി​ലായി ​നാ​ലാ​യി​ര​ത്തോ​ളം ചാ​പ്റ്റ​റു​ക​ളു​ണ്ട്.