അമിത ലഹരി ഉപയോഗം: കൗമാരക്കാരൻ മരിച്ചു; രണ്ടുപേർ രണ്ടുപേർ അറസ്റ്റിൽ
Saturday, August 9, 2025 2:10 AM IST
പി.പി. ചെറിയാൻ
റാന്റോൾഫ് കൗണ്ടി: അമിത ലഹരി ഉപയോഗത്തെ തുടർന്ന് കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയായ കാരി ജോ ഗ്രേവ്സ് (36), ആമി ലീ ലോക്ലിയർ (42) എന്നിവർക്കെതിരെയാണ് നടപടി.

കഴിഞ്ഞ മേയ് മാസത്തിലാണ് ആഷെബോറോയിലെ വീട്ടിൽ കൗമാരക്കാരനെ അമിതമായി ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്വേഷണത്തിൽ വീട്ടിൽനിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തി.തുടർന്ന് ജൂലൈയിൽ ഗ്രാൻഡ് ജൂറി ഇവർക്കുമെതിരെ കുറ്റം ചുമത്തി.

ജൂലൈ 31നാണ് ഇരുവരെയും റോബ്സൺ, കംബർലാൻഡ് കൗണ്ടികളിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാകാത്തതിന് ഇരുവർക്കുമെതിരെ നേരത്തേയും വാറൻ നിലവിലുണ്ടായിരുന്നു. കാരി ജോ ഗ്രേവ്സിന് ജാമ്യം ലഭിച്ചില്ല, ആമി ലീ ലോക്ലിയർക്ക് 3,62,000 ഡോളർ ബോണ്ടിൽ ജാമ്യം അനുവദിച്ചു.