കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഇ​ൻ​ഡോ​ർ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്ന് തു​ട​ക്കം
Saturday, August 9, 2025 12:48 PM IST
പി.​പി.​ചെ​റി​യാ​ൻ
മെ​സ്‌​ക്വി​റ്റ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​ഡോ​ർ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ ഇ​ന്ന് ആ​രം​ഭി​ക്കും.

മെ​സ്‌​ക്വി​റ്റി​ലെ ഇ​ൻ​ഡോ​ർ സോ​ക്ക​ർ വേ​ൾ​ഡി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച് രാ​ത്രി ഏ​ഴ് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴ് ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നെ​ത്തി​ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.