ക​ർ​ണാ​ട​ക ബ​ന്നാ​ർ​ഘ​ട്ട​യി​ൽ "പു​ള്ളി​പ്പു​ലി സ​ഫാ​രി' റെ​ഡി...
Wednesday, February 21, 2024 3:00 PM IST
പു​ള്ളി​പ്പു​ലി​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ "പു​ള്ളി​പ്പു​ലി സ​ഫാ​രി' ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. 20 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് സ​ഫാ​രി​ക്കാ​യി ചു​റ്റും വ​ല കെ​ട്ടി വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

20 പു​ള്ളി​പ്പു​ലി​ക​ളെ പാ​ർ​പ്പി​ക്കാ​ൻ ഇ​വി​ടെ സ്ഥ​ല​മു​ണ്ട്. എ​ന്നാ​ൽ 12 പു​ള്ളി​പ്പു​ലി​ക​ളാ​ണു തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​വു​ക. മൃ​ഗ​ശാ​ല​യു​ടെ പ​രി​ച​ര​ണ​ത്തി​ൽ വ​ള​ർ​ത്തു​ന്ന ഇ​വ ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള​വ​യാ​ണ്.

വ​ഴ​ക്കി​ല്ലാ​തെ പ​ര​സ്പ​രം ഇ​ണ​ങ്ങി​ക്ക​ഴി​യാ​നു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണു പു​ള്ളി​പ്പു​ലി​ക​ൾ. മ​ര​ങ്ങ​ളി​ൽ ഓ​ടി​ക്ക​യ​റാ​ൻ ക​ഴി​വു​ള്ള പു​ള്ളി​പ്പു​ലി​ക​ൾ സ​ഫാ​രി പ്ര​ദേ​ശ​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ ഉ​യ​ര​മു​ള്ള മ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണു വേ​ലി സ്ഥാ​പി​ച്ച​ത്.

സിം​ഹം-​ക​ടു​വ സ​ഫാ​രി മാ​തൃ​ക​യി​ൽ പു​ള്ളി​പ്പു​ലി സ​ഫാ​രി ആ​രം​ഭി​ക്കു​ന്ന കാ​ര്യം ക​ർ​ണാ​ട​ക വ​നം പ​രി​സ്ഥി​തി മ​ന്ത്രി ഈ​ശ്വ​ർ ഖ​ണ്ഡ്രെ​യാ​ണ് അ​റി​യി​ച്ച​ത്. അ​ടു​ത്ത 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പു​ള്ളി​പ്പു​ലി സ​ഫാ​രി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണു ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് അ​ധി​കൃ​ത​രു​ടെ ശ്ര​മം.

ബ​ന്നാ​ർ​ഘ​ട്ട ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ ആ​കെ 70 പു​ള്ളി​പ്പു​ലി​ക​ളും 19 ക​ടു​വ​ക​ളും 19 സിം​ഹ​ങ്ങ​ളു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.