ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ മികവുറ്റവരെ വാർത്തെടുക്കുക എന്ന ലക്ഷ്യം വച്ച് അക്കാഡമി ഓഫ് സയൻസ് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (എസിഎസ്ഐആർ) ഗവേഷണ പ്രതിഭകളെ തേടുന്നു. കൗണ്‍സിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി (സിഎസ്ഐആർ) നു കീഴിലുള്ള സെന്ററുകളിലും ലബോറട്ടറികളിലും ഗവേഷണം നടത്താനുള്ള സുവർണാവസരമാണ് എസിഎസ്ഐആർ ഒരുക്കുന്നത്. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് എസിഎസ്ഐആർ. എസിഎസ്ഐആർ-ഡോ. എപിജെ അബ്ദുൾ കലാം സമ്മർ ട്രെയിനിംഗ് പ്രോഗ്രാം ആണ് പ്രതിഭാശാലികൾക്ക് ഈ അസുലഭ അവസരം ഒരുക്കുന്നത്.
സയൻസ്, എൻജിനിയറിംഗ് രംഗത്ത് യോഗ്യരായ ഗവേഷകരെയും മികച്ച പ്രഫഷണലുകളെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരുക്കുന്നത്.ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അധ്യാപകർ വഴികാട്ടാനുണ്ടാകും. മൂന്നാം വർഷ ബിടെക്, ഒന്നാം വർഷ എംഎസ്സി/എംടെക്, നാലാം വർഷ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾക്കാണ് അപേക്ഷിക്കുന്നത്. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള ഏതെങ്കിലും രണ്ടു മാസമാണ് പരിശീലന പരിപാടി. 25000 രൂപ സ്കോളർഷിപ് ലഭിക്കും. 20 വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക. വെബ് സൈറ്റ്: http://acsir.res.in.