ആധുനിക ജീവ ശാസ്ത്രവും വൈദ്യ ശാസ്ത്രവും സമന്വയിപ്പിച്ച് ബംഗളൂരുവിലെ സെന്റർ ഫോർ ഹ്യൂമൻ ജെനിറ്റിക്സ് അവതരിപ്പിക്കുന്ന നൂതന കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഹ്യൂമൻ ഡിസീസ് ജെനിറ്റിക്സിൽ രണ്ടു വർഷത്തെ എംഎസ്സി പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബയോ മെഡിക്കൽ രംഗത്ത് ഗവേഷണ ബിരുദങ്ങൾ നേടുന്നതിനുള്ള ആദ്യ പടിയായി ഈ കോഴ്സിനെ കണക്കാക്കാം. ബയോളജി അല്ലങ്കിൽ മെഡിസിനിൽ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മേയ് 27ന് രാജ്യ വ്യാപകമായി നടത്തുന്ന ഓണ്‍ലൈൻ പരീക്ഷയുടെയും തുടർന്ന് ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
മേയ് 25നകം അപേക്ഷിക്കണം. 175000 രൂപയാണു കോഴ്സ് ഫീസ്. അപേക്ഷാ ഫീസ് 500 രൂപ. സംവരണ വിഭാഗങ്ങൾക്ക് 200 രൂപ. http://www.chg.res.in