കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിനു കീഴിൽ പൂനെയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജി (ഐഐടിഎം) ജൂണിയർ/ സീനിയർ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളുണ്ട്. ജനറൽ 14, ഒബിസി എട്ട്, എസ്സി നാല്, എസ്ടി രണ്ട്, ഇഡബ്ല്യുഎസ് രണ്ട് എന്നിങ്ങനെയാണ് സംവരണക്രമം.
വിവിധ ശാസ്ത്ര/ സാങ്കേതിക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും (എംഎസ്സി/ എംഎസ്/ എംടെക്) നെറ്റ്/ ഗേറ്റ്/ എൽഎസ് (സിഎസ്ഐആർ/ യുജിസി/ ഐസിഎആർ) യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. എംഎസ്സി/ എംഎസ്/ എംടെക് അവസാന വർഷക്കാർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം യോഗ്യത.
എസ്സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി.
നാലു വർഷമാണ് ഫെലോഷിപ്പ് കാലാവധി. ഉയർന്ന പ്രായം 28 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. ഫെലോഷിപ്പിനുള്ള വിഷയങ്ങൾ, അർഹമായ കോഴ്സുകൾ യോഗ്യത എന്നിവയുൾപ്പെടെ വിശദവിവരങ്ങൾ www.tropmet.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20.