കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡില്‍ ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍, എല്‍ഡി ക്ലര്‍ക്ക്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച്.
ജൂണിയര്‍ സ്റ്റെനോഗ്രാഫര്‍: മൂന്ന്
യോഗ്യത: പത്താംക്ലാസ്, മിനിറ്റില്‍ 80 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്. ടൈപ്പിംഗില്‍ മിനിറ്റില്‍ 40 വാക്ക് വേഗം.
പ്രായം: 30 വയസ്.
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്: മൂന്ന്
യോഗ്യത: പത്താംക്ലാസ്. മിനിറ്റില്‍ 40 വാക്ക് ടൈപ്പിംഗ് വേഗം.
പ്രായം: 30 വയസ്.
മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്: ഏഴ് ഒഴിവ്.
യോഗ്യത: പത്താംക്ലാസ് പാസ്.
പ്രായം: 18- 25 വയസ്.
അപേക്ഷ ഫീസ്: 100 രൂപ. ചെയര്മാന് നാളികേര വികസന ബോര്‍ഡിന്റെ പേരില്‍ കൊച്ചിയില്‍ മാറാവുന്ന ഡിഡിയായി ഫീസ് അടയ്ക്കാം.
അപേക്ഷ അയയ്ക്കേണ്ടവിധം: www.coconutboard.nic.in വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ മാതൃക വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ അയയ്ക്കേണ്ട വിലാസം: Chairman, Coconut Development Board, Kera Bhavan, SRV Road, Kochi- 682 011.