എയർ ഇന്ത്യയിൽ 125 എയർക്രാഫ്റ്റ് മെയിന്‍റനൻസ് എൻജിനിയർ
എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ഉ‌​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യർമാരുടെ 125 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഒാ​​​ഗ​​​സ്റ്റ് 26 മു​​​ത​​​ൽ 30 വ​​​രെ​​​യു​​​ള്ള തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.
കു​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത: ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​ഠി​​​ച്ച പ്ല​​​സ് ടു ​​​ജ​​​യം. പ്ര​​​ഫ​​​ഷ​​​ണ​​​ൽ യോ​​​ഗ്യ​​​ത സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.

പ്രാ​​​യം: 2019 ഒാ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 53 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും.

ശ​​​ന്പ​​​ളം: 95,000-1,28,000 രൂ​​​പ.
അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 1000 രൂ​​​പ. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാ​​​ർ​​​ക്ക് 500 രൂ​​​പ. "Air India Engineering Services Limited'ന്‍റെ പേ​​​രി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റാ​​​യി ഫീ​​​സ​​​ട​​​യ്ക്ക​​​ണം.

ഡി​​​ഡി​​​യു​​​ടെ മ​​​റു​​​വ​​​ശ​​​ത്ത് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യു​​​ടെ മു​​​ഴു​​​വ​​​ൻ പേ​​​രും, മൊ​​​ബെെ​​​ൽ ന​​​ന്പ​​​റും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​യു​​​ടെ പേ​​​രും എ​​​ഴു​​​ത​​​ണം.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.airindia.in