സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) കേരളത്തിലെ ഗവണ്മെന്റ്/എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള എൻഎംഎംഎസിന്റെ (നാഷണണ് മീൻസ് കം മെറിറ്റ് സ്കോളർഷിപ്) യോഗ്യതാ പരീക്ഷ നവംബർ 17 ന് നടത്തും. പരീക്ഷയ്ക്ക് ഓണ്‍ലൈൻ വഴി അപേക്ഷ ഈമാസം 25 വരെ സമർപ്പിക്കാം.
2019 -20 അധ്യയനവർഷം ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ എൻഎംഎംഎസ് പരീക്ഷയിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.
2018 -19 അധ്യയനവർഷത്തിൽ ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും (എസ്സി/എസ്ടിവിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക്) രക്ഷാകർത്താക്കളുടെ പ്രതിവർഷ വരുമാനം ഒന്നര ലക്ഷത്തിൽ കൂടാത്തവരുമായ വിദ്യാർഥികൾക്ക് സംസ്ഥാനതല പരീക്ഷയിൽ പങ്കെടുക്കാം.പ്രതിവർഷം 12000 രൂപയാണ് സ്കോളർഷിപ്പ്. ഒന്‍പത് മുതൽ പന്ത്രണ്ടാം ക്ലാസുവരെ നാലുവർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
90 മിനിറ്റ് വീതമുള്ള രണ്ട് പാർട്ടുകളായാണ് പരീക്ഷ നടത്തുന്നത്.പാർട്ട് ഒന്ന്: മെന്റൽ എബിലിറ്റി ടെസ്റ്റ് -മാനസികശേഷി പരിശോധിക്കുന്ന 90 ബഹുഉത്തര ചോദ്യങ്ങൾ ഇതിൽ ഉണ്ടായിരിക്കും.
പാർട്ട് രണ്ട്: സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് -ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം (35), അടിസ്ഥാന ശാസ്ത്രം (35), ഗണിതം (20) എന്നിവയിൽ നിന്ന് 90 ബഹുഉത്തര ചോദ്യങ്ങൾ ഇതിൽ ഉണ്ടായിരിക്കും.
രണ്ട് പാർട്ടിലേയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് ചോദ്യങ്ങൾ. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടതെന്ന് ഓണ്‍ലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. പാർട്ട് ഒന്ന് പരീക്ഷ രാവിലെ പത്തുമുതൽ 11.30 വരെയാണ്. പത്ത് മുതൽ 12 വരെയാണ് അംഗപരിമിതിയുള്ളവർക്ക്. പാർട്ട് രണ്ട് ഉച്ചയ്ക്ക് 1.30 മുതൽ മൂന്നുവരെ. അംഗപരിമിതിയുള്ളവർക്ക് 1.30 മുതൽ 3.30 വരെയും
എൻഎംഎംഎസ് പരീക്ഷയ്ക്ക് ഓണ്‍ലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
വെബ്സൈറ്റ്:
www.scert.keral a.gov.in