കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ നാഗ്പൂരിലുള്ള നാഷണൽ ഫയർ സർവീസ് കോളജിൽ സബ് ഓഫീസേഴ്സ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. ജനുവരി മുതൽ ജൂലൈ വരെ 33 ആഴ്ച ദൈർഘ്യമുള്ളതാണു കോഴ്സ്. 21 ആഴ്ച കാന്പസ് പരീശീലനവും 12 ആഴ്ച പ്രായോഗിക പരീശീലനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ 13 ന് ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ. ഓണ്‍ലൈനായി സെപ്റ്റംബർ 29നകം അപേക്ഷിക്കണം.അപേക്ഷാ ഫീസ് 100 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 25 രൂപ. 2020 ജനുവരി ഒന്നിന് 18നും 25നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ എൻജിനിയറിംഗിൽ ത്രിവത്സര ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
നിശ്ചിത ശാരീരിക യോഗ്യതയും കായിക ക്ഷമതയും ഉണ്ടായിരിക്കണം. (ശാരീരീക യോഗ്യത: പുരുഷന്മാർക്ക് ഉയരം 165 സെന്റീ മീറ്റർ, നെഞ്ചളവ് 81 സെന്റീ മീറ്റർ, തൂക്കം 50 കിലോഗ്രാം. സ്ത്രീകൾക്ക് ഉയരം 157 സെന്റീ മീറ്റർ, , തൂക്കം 46 കിലോഗ്രാം.) ആകെ 30 സീറ്റുകൾ. പൂർണമായും റെസിഡൻഷ്യൽ രീതിയിലുള്ളതാണു കോഴ്സ്. വെബ്സൈറ്റ്: www.nfscnagpur.nic.in.