തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ കൊല്ലം, കണ്ണൂർ യൂണിറ്റുകളിൽ വിവിധ തസ്തികകളിലായി 63 ഒഴിവ്. ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്.
കൊല്ലം പത്തനാപുരത്തെ വിതരണകേന്ദ്രത്തിലേക്ക് ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്രന്റിസ് എന്നീ തസ്തികളിലായി 28 ഒഴിവുകളാണുള്ളത്. കണ്ണൂർ പരിയാരത്തെ വിതരണകേന്ദ്രത്തിൽ ഡേറ്റാ എൻട്രി, ട്രെയിനി വർക്കർ എന്നീ തസ്തികളിലായി 35 ഒഴിവുണ്ട്.
കൊല്ലം: ഷിഫ്റ്റ് ഓപ്പറേറ്റർ: ആറ് (പുരുഷന്മാർ മാത്രം). യോഗ്യത: ഐടിഐ/ഐടിസി/പ്ലസ്ടു.
ശന്പളം: 9,600 രൂപ.
അപ്രന്റിസ്: 22.
യോഗ്യത: ഏഴാംക്ലാസ്. ശന്പളം: 9,200 രൂപ.
കണ്ണൂർ: ഡേറ്റ എൻട്രി ഓപ്പറേറ്റർ: ഒന്ന്
ശന്പളം: 12,000 രൂപ.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബിസിഎ/പിജിഡിസിഎ ബിരുദം.
ട്രെയിനി വർക്കർ: 34.
ശന്പളം: 9,200 രൂപ.
യോഗ്യത: ഏഴാം ക്ലാസ്.
എല്ലാ തസ്തികയിലേക്കും പ്രായപരിധി: 41 വയസ്.
വയസ്, ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതമുള്ള അപേക്ഷ ഔഷധി, കുട്ടനെല്ലൂർ, തൃശൂർ എന്ന വിലാസത്തിൽ അയയ്ക്കണം. കൊല്ലം ജില്ലയിലെ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ അഞ്ച്.
കണ്ണൂർ ജില്ലയിലെ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16.
കൂടുതൽ വിവരങ്ങൾക്ക് www.oushadhi.in എന്ന വെബ്സൈറ്റ് കാണുക.