ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ഹെഡ്കോൺസ്റ്റബിൾ (എഡ്യൂക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണിത്. പുരുഷന്മാർക്ക് 70 ഒഴിവും സ്ത്രീകൾക്ക് 15 ഒഴിവുകളുണ്ട്. ഒാൺലെെനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാ പനം വൈകാതെ പുറപ്പെടു വിക്കും.
ശന്പളം: 25,500-81,000 രൂപ.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾക്കും എസ്സി/ എസ്ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.recruitment.itbpolice.nic.in എന്ന വെബ്സെെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് വെബ്സെെറ്റ് കാണുക.