റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ബംഗളൂരുവിലെ യലഹങ്കയിലുള്ള റെയിൽ വീൽ ഫാക്ടറിയിൽ ഐടിഐക്കാർക്ക് അപ്രന്റിസാവാൻ അവസരം. 192 ഒഴിവുണ്ട്.
ഫിറ്റർ, മെഷനിസ്റ്റ്, മെക്കാനിക്ക്, ടർണർ, സിഎൻസി പ്രോഗ്രാമിംഗ്-കം-ഓപ്പറേറ്റർ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്ക് എന്നീ ട്രേഡുകളിലാണ് അവസരം.
പത്താംക്ലാസും ഐടിഐയും പാസായവർക്ക് അപേക്ഷിക്കാം. പത്താംക്ലാസിൽ കുറഞ്ഞത് അന്പതു ശതമാനം മാർക്ക് നേടിയിരിക്കണം. നിർദിഷ്ടഫോമിലാണ് അപേക്ഷകൾ അയയ്ക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29. കൂടുതൽ വിവരങ്ങൾക്ക് www.rw f.indianrailways.gov.in സന്ദർശിക്കുക.