ഉത്താരാഖണ്ഡിലെ ഋഷികേശ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്) തസ്തികയിൽ 372 ഒഴിവാണുള്ളത്. ബാക്ക് ലോഗ് ഒഴിവുകൾ ഉൾപ്പെടെയാണിത്. ജനറൽ 150, ഒബിസി 119, എസ്സി 16, എസ്ടി 51, ഇഡബ്ല്യുഎസ് 36 എന്നിങ്ങനെയാണ് സംവരണം.
യോഗ്യത: ബിഎസ്സി (ഓണേഴ്സ്) നഴ്സിംഗ്/ബിഎസ്സി നഴ്സിംഗ്/ബിഎസ്സി (പോസ്റ്റ്- സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബിഎസ്സി നഴ്സിംഗ്. ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിലോ രജിസ്ട്രേഷന് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് മിഡ് വൈഫറിയില്‍ ഡിപ്ലോമ. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിലോ സംസ്ഥാന നഴ്സിംഗ് കൗണ്‍സിലിലോ നഴ്സ് ആന്‍ഡ് മിഡ് വൈഫ് രജിസ്ട്രേഷന്.
ഫീസ്: 3,000 രൂപ. ഒബിസിക്കാർക്ക് 1,500 രൂപയും എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപയും. ഭിന്നശേഷിക്കാർക്ക് ഫീസില്ല.
പ്രായം: 21- 30. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവുണ്ട്.
അപേക്ഷിക്കേണ്ട വിധം: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 24.