ഇന്ത്യൻ ആർമിയിലെ എൻസിസി സ്പെഷൽ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കുമാണ് അവസരം. യുദ്ധമേഖലകളിൽ മരിച്ചവരുടെ/ പരിക്കേറ്റവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. എൻസിസി പുരുഷൻമാർ -50, വനിതകൾ -5 യോഗ്യത- മൊത്തം അന്പതു ശതമാനം മാർക്കോടെ ബിരുദം/ തത്തുല്യം അവസാന വർഷക്കാർക്കും അപേക്ഷിക്കാവുന്നതാണ്. നിർദിഷ്ട സമയത്തിനുള്ളിൽ ഇവർ യോഗ്യത നേടിയിരിക്കണം.
എൻസിസിയുടെ സീനിയർ ഡിവിഷൻ വിംഗിൽ രണ്ടുവർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം. സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡെങ്കിലും കരസ്ഥമാക്കിയിരിക്കണം. യുദ്ധമേഖലയിൽ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ ആശ്രിതർക്ക് അന്പതു ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. എൻസിസി സി സർട്ടിഫിക്കറ്റ് ഇവർക്കു ബാധകമല്ല.
ശാരീരിക യോഗ്യത: പുരുഷന്മാർക്ക് ഉയരം കുറഞ്ഞത് 157.5 സെ.മീ. , ലക്ഷദ്വീപുകാർക്ക് രണ്ടു സെ.മീ. ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം.
നെഞ്ചളവ് പുരുഷന്മാർക്ക്: വികസിപ്പിച്ചാൽ 81 സെന്റീമീറ്ററിൽ കുറയരുത് (കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം). ദൂരക്കാഴ്ച: 6/6, 6/9.
വെബ്സൈറ്റ്: www.joinindianarmy.nic.in. അവസാന തീയതി ഫെബ്രുവരി ആറ്.