സിംബയോസിസ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള അഡ്മിഷൻ ടെസ്റ്റ് സിംബയോസിസ് എൻട്രൻസ് ടെസ്റ്റ് (സെറ്റ്) മേയ് നാലിന്. ഏപ്രിൽ 16നകം അപേക്ഷിക്കണം.ഓൺലൈനായി മേയ് രണ്ടിനു നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം,തൃശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ട്.
വിവിധ സ്ഥാപനങ്ങളും കോഴ്സുകളും ചുവടെ:
സിംബയോസിസ് ലോ സ്കൂൾ (പൂന, നോയിഡ, ഹൈദരബാദ്): ബിഎ എൽഎൽബി, ബിബിഎ എൽഎൽബി. സിംബയോസിസ് കംപ്യൂട്ടർ സയൻസ്: ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഇൻഫർമേഷൻ ടെക്നോളജി. സിംബയോസിസ് സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ് (പൂന, നോയിഡ): ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്: ബിഎസ്സി മെഡിക്കൽ ടെക്നോളജി. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ: ബാച്ചിലർ ഓഫ് ഡിസൈൻ.സിംബയോസിസ് സെന്റർ ഫോർ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ: ബിഎ മാസ് കമ്യൂണിക്കേഷൻ.സിംബയോസിസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്: ബിഎസ്സി ഇക്കണോമിക്സ്ഓണേഴ്സ്. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: ബിടെക്. സിംബയോസിസ് കോളജ് ഓഫ് നഴ്സിംഗ്: ബിഎസ്സി നഴ്സിംഗ്. സിംബയോസിസ് സ്കൂൾ ഓഫ് ലിബറൽ ആർട്സ്: ബിഎ, ബിഎസ്സി.
1750 രൂപയാണ് അപേക്ഷാ ഫീസ്. രണ്ടു കോഴ്സു കൾക്ക് അപേക്ഷിക്കുന്നതിന് 3500 രൂപ. ഇതനുസരിച്ച് ഒരു പേപ്പർ രാവിലെയും മറ്റൊരു പേപ്പർ ഉച്ചകഴിഞ്ഞും വേണമെങ്കിൽ തെരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്കും ഓണ് ലൈൻ രജിസ്ട്രേഷനും: www. set-test.org.