തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ 80 വർക്ക് അസിസ്റ്റന്റ് ഒഴിവ്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
വർക്ക് അസിസ്റ്റന്റ്
പ്രൊഡക്ഷൻ: 47.
യോഗ്യത: കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി/പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന്റെ കീഴിലുള്ള അറ്റൻഡന്റ് ഓപ്പറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത നേടിയിരിക്കണം.
ഫിറ്റർ-15, വെൽഡർ-1, ഇലക്ട്രീഷ്യൻ-7
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.
ഇൻസ്ട്രുമെന്റേഷൻ: രണ്ട്
യോഗ്യത: ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/ഇലക്ട്രോണിക്സ് ട്രേഡിൽ നേടിയ ഐടിഐ. സർട്ടഫിക്കറ്റ്.
സാനിറ്ററി പ്ലംബർ: ഒന്ന്
യോഗ്യത: പ്ലംബർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.
ലെഡ് ലൈനർ: രണ്ട്
യോഗ്യത: വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.
ബ്രിക്ക് ലെയർ: ഒന്ന്
യോഗ്യത: പത്താംക്ലാസ്/ജെടിഎസ്സി
റിഗ്ഗർ: നാല്
യോഗ്യത: പത്താംക്ലാസ്/ജെടി എസ്സി
പ്രായം: 01.01.2020 ന് 18 വയസിനും 36 വസിനും ഇടയിൽ.
വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയുമായി www.travancoretitanium.com എന്ന വെബ്സൈറ്റ് കാണുക.
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് വയസ്, യോഗ്യത, ജാതി, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചയറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയി മാർച്ച് 25. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.