കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് ട്രാൻസ്ലേറ്റർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പൊതു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്, ജൂണിയര്‍ ട്രാന്സ്ലേറ്റര്, സീനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര് തസ്തികളിലാണ് ഒഴിവ്. 2020 ഒക്ടോബര്‍ ആറിന് കംപ്യൂട്ടര്‍ അധിഷ്ഠിത പൊതുപരീക്ഷ നടത്തും. 2021 ജനുവരി 31 ആണ് രണ്ടാം ഘട്ടത്തിലുള്ള വിവരണാത്മക പരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25.
ജൂണിയര്‍ ട്രാന്സ്ലേറ്റര്/ ജൂണിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്: 275 ഒഴിവ്. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, റെയില്‍വേ മന്ത്രാലയം, ആംഡ് ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സ്, സബോഡിനേറ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് നിയമനം.
സീനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര്: എട്ട് ഒഴിവ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലാണ് നിയമനം.
പ്രായം: 18- 30 വയസ്. 2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.