സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിൾ ബേസ് ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3,850 ഒഴിവുകളാണുള്ളത്.
സര്‍ക്കിൾ ബേസ്ഡ് ഓഫീസര്‍: 3,850
അഹമ്മദാബാദ്: 750
ബംഗളൂരു: 750
ഭോപ്പാല്‍: 400
ചെന്നൈ: 550
ഹൈദരാബാദ്: 550
ജയ്പുര്‍: 300
മഹാരാഷ്ട്ര: 550.
കേരളത്തിൽ ഒഴിവുകളില്ല.
പ്രായം: ഓഗസ്റ്റ് ഒന്നിന് 30 വയസ്. എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
വിദ്യാഭ്യസ യോഗ്യത: ബിരുദം. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക്, റീജണല്‍ റൂറല്‍ ബാങ്ക് എന്നിവയില്‍ ഓഫീസറായി രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷ പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസില്‍ ഒരു വിഷയമായി പഠിച്ചിരിക്കണം.
തെരഞ്ഞെടുപ്പ്: അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി അതില്‍നിന്ന് ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 750 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.s bi.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെ്ബ്സൈറ്റ് കാണുക.